ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കറിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നത് എന്ത്? പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ഛത് എന്തിന്? പോസ്റ്റുമോര്‍ട്ടത്തെ ഭയന്നവര്‍ ആരൊക്കെ? പോസ്റ്റുമോര്‍ട്ടത്തില്‍ യഥാര്‍ത്ഥ മരണകാരണം പുറത്തുവരുമെന്ന് ഭയപ്പെടുന്നവര്‍ ആരെങ്കിലുമുണ്ടോ?

എസ് വി പ്രദീപ്

ഹെറാള്‍ഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റര്‍ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര (4)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം: ഹരിശങ്കറിന്റെ സുഹൃത്തുക്കളെന്ന് നടിച്ചവര്‍ ചെയ്ത നീചമായ ചതിയും വഞ്ചനയുമായിരുന്നു അദ്ദേഹത്തിന് അവയവദാനം അട്ടിമറിച്ചതെന്നാണ് ഒരു വിഭാഗം സുഹൃത്തുക്കളുടെ ആരോപണം. മരണത്തിനുശേഷം അവയവദാനത്തിലൂടെ അനശ്വരനാകുമായിരുന്ന ഹരിയുടെ മഹത്വമാണ് അവര്‍ ചവിട്ടി അരച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇതിന്റെ പിന്നില്‍ അവരെ പ്രേരിപ്പിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹരിശങ്കറിനെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ എത്തിച്ചാല്‍ മൃതപ്രായമായ ഹരിശങ്കറിനെ വിദഗ്ധ സംഘം ഡോക്ടര്‍മാര്‍ പരിശോധിക്കുമെന്ന ഭയം കൊണ്ടാണ്. പരിശോധനയിലും പിന്നീട് മരണശേഷം പോസ്റ്റുമോര്‍ട്ടം ചെയ്താലും യഥാര്‍ത്ഥ മരണകാരണം പുറത്തുവരുമെന്ന് അവര്‍ ഭയപ്പെട്ടു. പോലീസ് കേസും തുടര്‍ന്നുള്ള അന്വേഷണങ്ങളും ഭയപ്പെട്ടാണ് അവയവദാനം അട്ടിമറിച്ച് മെഡിക്കല്‍ കോളേജിലേക്ക് ഹരിയെ യാതൊരു കാരണവശാലും കൊണ്ടു പോകരുതെന്ന് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതെന്നും സുഹൃത്തുക്കള്‍ക്കിടയില്‍ ആരോപണം ഉയരുന്നു.

ഇതിനിടയില്‍ ഹരിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികളുമായി സംസാരിച്ച് ധാരണ ഉണ്ടാക്കിയത് സിപിഎം ജില്ലാസെക്രട്ടറി വി എന്‍ വാസവന്‍ ആണ്. വി എന്‍ വാസവന്‍ മുന്‍കൈയെടുത്ത പ്രകാരം അവയവദാനത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ സംഘം രാത്രിയില്‍ തന്നെ മെഡിക്കല്‍ സെന്ററില്‍ എത്തി ഹരിശങ്കറിനെ പരിശോധിക്കുകയും കിഡ്‌നിയും കണ്ണുകളും ഉപയോഗിക്കാമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിറ്റേന്ന് കാലത്ത് വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു ആംബുലന്‍സില്‍ ഹരിശങ്കറിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനും അവിടെവച്ച് അവയവങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വി എന്‍ വാസവന്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയയുടന്‍ ഹരിയുടെ സുഹൃത്തുക്കളെന്ന് നടിച്ചവര്‍ കാര്യങ്ങള്‍ അടപടലം അട്ടിമറിച്ചു.

നിലവിലെ ചുറ്റുപാടില്‍ ആശുപത്രിയില്‍നിന്നും മാറ്റുന്നത് അപകടമാണെന്നും മെഡിക്കല്‍ കോളേജില്‍ ഹരിശങ്കറിനെ എത്തിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടിവരുമെന്ന് ഇവര്‍ സുഹൃത്തുക്കളെയും മറ്റുചില ബന്ധുക്കളെയും മാതാവിനെയും ഗൂഢലക്ഷ്യത്തോടെ തെറ്റിദ്ധരിപ്പിച്ചതായും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. ദീര്‍ഘകാലമായി ഹരിശങ്കറിന്റെ മിത്രങ്ങളായ് നടിച്ച് മദ്യപാനോത്സവത്തില്‍ പങ്കാളികളായിരുന്ന മാധ്യമപ്രവര്‍ത്തകരായിരുന്നു ഇവര്‍. ഇവര്‍ ഒരുക്കിയ തിരക്കഥയില്‍ വീട്ടുകാരെ അവര്‍ തന്ത്രപൂര്‍വം പാട്ടിലാക്കിയെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെതന്നെ അവയവങ്ങള്‍ നീക്കം ചെയ്യാമെന്ന് വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടും സുഹൃത്തുക്കളായവര്‍ വീട്ടുകാരില്‍ സമ്മര്‍ദം ചെലുത്തി.

മരണകാരണം പുറത്തുവരുമെന്ന ഭയമായിരുന്നു സംഘടിതമായ ഈ നീക്കത്തിനു പിന്നിലെന്നാണ് ഹരിശങ്കറിന്റെ ഒരുവിഭാഗം സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. ഒടുവില്‍ അവയവദാനത്തിന് വിയോജിപ്പ് ഹരിശങ്കറിന്റെ സുഹൃത്തുക്കള്‍ ശക്തമാക്കിയതോടെ വി എന്‍ വാസവന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അലസി. പിന്നീട് പ്രസ്‌ക്ലബ് ഒരു പ്രമേയം വഴി ഹരിശങ്കറിനെ പോലീസ് ഔദ്യോഗിക ബഹുമതിയോടെ ഉള്ള ആദരപൂര്‍വ്വമായ ശവസംസ്‌കാരം ആവശ്യപ്പെട്ടുവെങ്കിലും അതും നടന്നില്ല. അവയവദാനം നടന്നിരുന്നുവെങ്കില്‍ സര്‍ക്കാരില്‍ അത് പരിഗണിച്ച് ഔദ്യോഗിക ബഹുമതികളോടെ അനുമതി നല്‍കാമായിരുന്നു. ആ ശ്രമങ്ങളും സുഹൃത്തുക്കള്‍ തടയുന്നതില്‍ വിജയിച്ചു. അവയവദാനം എന്ന മഹത്തായ കര്‍മ്മത്തില്‍ നിന്നും കുടുംബങ്ങളെ നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ് പിന്തിരിപ്പിച്ചപ്പോള്‍ തകര്‍ന്നത് മരണത്തിലൂടെ അനശ്വരമായ സാമൂഹിക സേവനത്തിന് വീരഗാഥ രചിക്കാനുള്ള ഒരു മഹത്തായ അവസരമായിരുന്നുവെന്നും ഹരിശങ്കറിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

ഹരിശങ്കറിനെ മരണത്തില്‍ തള്ളിവിട്ടവര്‍ വിജയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടന്നാല്‍ കാര്യങ്ങള്‍ തകിടം മറിയും എന്ന് കരുതിയവര്‍ വിജയിക്കുകയായിരുന്നു. ഹരിയുടെ മൃതദേഹം തിടുക്കത്തില്‍ കോട്ടയം പ്രസ്‌ക്ലബില്‍ എത്തിച്ച് പൊതുദര്‍ശനം നടത്തി വൈദ്യുതി ശ്മശാനത്തില്‍ ചിതയൊരുക്കും വരെ അവരുടെ ഉള്ളില്‍ ചിത കത്തുകയായിരുന്നു. എന്നിട്ടവര്‍ കോട്ടയം പ്രസ്‌ക്ലബില്‍ അനുശോചന യോഗം ചേര്‍ന്നു ഹരിക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയെന്നും ഹരിശങ്കറുമായി വര്‍ഷങ്ങളുടെ ഹൃദയബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കള്‍ പറയുന്നു.

ഹരിശങ്കറിന്റെ വിരോധികള്‍ ആരൊക്കെ? വിരോധകാരണം എന്ത്? അഴിമതിയുടെ കറുത്ത കഥകള്‍ ഹരിശങ്കര്‍ ഞെരിച്ചമര്‍ത്തിയിരുന്നത് എങ്ങനെ?
—–+ തുടരും +——-

Top