തിരുവനന്തപുരത്ത് സ്വാമി ഗംഗേശാന്ദനയുടെ ലിംഗം യുവതി മുറിച്ച സംഭവത്തിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നു. ലിംഗം മുറിക്കാന്‍ നിര്‍ദേശം നല്‍കിയ അയ്യപ്പദാസുമായി പ്രണയത്തിലായിരുന്നെന്ന് യുവതിയുടെ ഫോണ്‍ സംഭാഷണം. സ്വാമിക്ക് മുമ്പിലെ യുവതിയുടെ പരാക്രമത്തിന്റെ കാരണങ്ങള്‍ .ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് കഴിഞ്ഞദിവസം പുറത്തുവിട്ട സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനും യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തെതുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അരമണിക്കൂര്‍ നീളുന്ന ഫോണ്‍ സംഭാഷണം സ്വാമിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പോലീസ് നിഗമനം. സ്വാമിയുടെ ലിംഗം മുറിക്കാന്‍ തന്നെ ചട്ടംകെട്ടിയ അയ്യപ്പദാസുമായുള്ള പ്രണയവും യുവതി അഭിഭാഷകനോട് തുറന്നുപറയുന്നു. പക്ഷേ അയ്യപ്പദാസ് തന്നെ ചതിച്ചു.
സ്വാമിയുടെ കട്ടിലിന്റെ അടിയില്‍ അയ്യപ്പദാസ് ഇരിക്കാനായിരുന്നു ആദ്യപദ്ധതി. പിന്നീട് സ്വാമിയുടെ ലിംഗം മുറിക്കാന്‍ യുവതിയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.ഇതിനുള്ള കത്തി അയ്യപ്പദാസ് തന്നെയാണ് തനിക്ക് തന്നതെന്നും യുവതി പറഞ്ഞു. അയ്യപ്പദാസും സ്വാമിയുമായി ലൈംഗീക ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് യുവതി പറയമ്പോഴും സംഭവം നടക്കുമ്പോള്‍ സ്വാമിയുടെ ലൈംഗീക അവയവം തന്റെ കയ്യിലായിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ .കയ്യിലുണ്ടായിരുന്നു എന്ന് പറയുന്നത്. അയ്യപ്പദാസിന്റെ മേല്‍ കുറ്റം മുഴുവന്‍ ചുമത്തുമ്പോഴും എന്തിനുവേണ്ടിയാണ് സ്വാമിയുടെ ലിംഗം മുറിക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട് . സ്വാമി ഗംഗേശാനന്ദയെ ആശുപത്രിയില്‍ യുവതിയും അമ്മയും സന്ദര്‍ശിച്ചത് കേസ് അട്ടിമറിക്കാനാണെന്നും ആരോപണമുണ്ട് .
നേരത്തെ താനല്ല സ്വാമിയുടെ സഹായിയായ അയ്യപ്പദാസും സംഘവും ചേർന്നാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന് കാണിച്ച് പെൺകുട്ടി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് വഞ്ചിയൂർ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു.ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തിന് തന്നെയാണ് ഈ കത്ത് സ്പീഡ് പോസ്റ്റിൽ ലഭിച്ചത്.എന്തായാലും സ്വാമി കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗം പുറത്ത് വിട്ട ശബ്ദരേഖയിൽ തന്നെയാണ് കേസ് ഒതുക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന സൂചനയും പുറത്ത് വരുന്നത്.
ലൈംഗിക ബന്ധത്തിലൂടെയല്ലെങ്കിൽ പിന്നെങ്ങിനെ ബീജം പുറത്ത് വരുന്നത് എന്നതും ചോദ്യമായി അവശേഷിക്കുന്നു. ആശുപത്രിയിൽ കഴിയുന്ന ഗംഗേശാനന്ദയെ പെൺകുട്ടിയും, അമ്മയും ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. പെൺകുട്ടി മലക്കം മറിഞ്ഞ സാഹചര്യത്തിൽ കേസിലെ ഗൂഢാലോചന കൂടി അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. നുണ പരിശോധനക്ക് വിധേയയാകാൻ സമ്മതാ മാണോ എന്ന കാര്യത്തിൽ പെൺകുട്ടി കോടതിയിലെത്തി ഇതുവരെ നിലപാടറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിൽ ഇരയായ സ്ത്രീയുടെ പേരും സ്ഥലവും പരാമർശിക്കുന്ന വോയിസ്റുകൾ ഓഡിയോയിൽ നിന്നും കട്ട് ചെയ്തിട്ടാണ് പുറത്തുവിടുന്നത് .ഇതിൽ തെളിവുകൾ അനുകൂലമാക്കാൻ നടക്കുന്ന ഗൂഡാലോചനയുടെ വാർത്തകൾ തുടരുന്നതായിരിക്കും