മലപ്പുറം : പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ ഹരിത മുൻ നേതാക്കള്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകും.തിങ്കളാഴ്ച കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരാതിക്കാർ ഹാജരാകും . പി കെ നവാസിനെതിരായ പരാതിയിൽ ഉറച്ചു നില്‍ക്കുകയാണെന്ന് ഹരിത നേതാക്കള്‍ അറിയിച്ചു. നേരത്തേ ഹരിത നേതാക്കളുടെ പരാതിയില്‍ പി കെ നവാസിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കഴിഞ്ഞ മാസം വനിതാ കമ്മീഷന് മലപ്പുറത്ത് സിറ്റിങ് വെച്ചിരുന്നുവെങ്കിലും അസൌകര്യം മൂലം പരാതിക്കാർക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കോഴിക്കോട് സിറ്റിങില്‍ ഹാജരാകാന്‍ പത്ത് ഹരിത നേതാക്കള്‍ക്കും വനിതാ കമ്മീഷന് നോട്ടീസ് നല്‍കിയത്.