ഹാദിയ വീട്ടിനുള്ളില്‍ കടുത്ത നിയന്ത്രണത്തിലെന്ന് വനിതാ കമ്മീഷന്‍; ഡല്‍ഹി യാത്രയുടെ വിശദാംശങ്ങള്‍ നല്‍കാതെ അശോകന്‍

ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന വനിതാ കമ്മീഷനെ അച്ഛന്‍ തടഞ്ഞു. അശോകന്റെ അനുവാദം കിട്ടാത്തതിനാല്‍ ഹാദിയയെ കാണാനാകാതെ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന് മടങ്ങേണ്ടിവന്നു. ഹാദിയയെ സന്ദര്‍ശിക്കാന്‍ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ ഇന്ന് വൈക്കത്തെ വീട്ടിലെത്തിയെങ്കിലും പിതാവ് അശോകന്‍ അനുവദിച്ചില്ല. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുമായിരുന്നു കമ്മിഷന്റെ സന്ദര്‍ശനം. വിമാനയാത്രാ ചെലവ് കമ്മിഷന്‍ വഹിക്കാന്‍ തയ്യാറാണെന്നും എം.സി. ജോസഫൈന്‍ അറിയിച്ചു.

യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷന്‍ യാത്രാച്ചെലവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു പിതാവിന്റെ നിലപാട്. കമ്മിഷനംഗം എം.എസ്.താരയോടൊപ്പമാണ് ഇന്ന് ഉച്ചയ്ക്ക് 2.30ന് ജോസഫൈന്‍ എത്തിയത്. തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിതാ കമ്മീഷന്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു.യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കമ്മിഷന്‍ പിതാവിനെ അറിയിച്ചു. ദേശീയ കമ്മിഷന്‍ അദ്ധ്യക്ഷയുടെ സന്ദര്‍ശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും സംസ്ഥാന കമ്മിഷന്‍ അദ്ധ്യക്ഷ സന്ദര്‍ശിച്ചാല്‍ മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂ എന്ന സ്ഥിതി ആശാസ്യമല്ല. സംരക്ഷണം നല്‍കുന്ന വനിതാ പോലീസുകാരില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടിട്ടുണ്ട്. ഡയറക്ടര്‍ വി.യു. കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത വിധം വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് യുവതി നേരിടുന്നതെന്നും കോടതി നിര്‍ദേശ ങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങളെക്കുറിച്ച് സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Top