തിരുവനന്തപുരം:ചക്കിനു വെച്ചതു കൊക്കിനു കൊണ്ടപോലെ ആയിരിക്കുകയാണ് യു.ഡി എഫ് ഹര്‍ത്താല്‍ . ഹര്‍ത്താല്‍ വിരുദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിച്ച യു.ഡി.എഫ് തന്നെ പ്രതിപക്ഷത്തായപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ ഔചിത്യം ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു വന്നു. കഴിഞ്ഞ മാര്‍ച്ച് 29ന് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് ചെന്നിത്തലയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇവ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.മാത്രമല്ല ഇന്നു പ്രതിപക്ഷനേതാവായിരിക്കുന്ന ചെന്നിത്തലയുടെ അന്നത്തെ പോസ്റ്റും സരസമായ തിരിച്ചടിക്കുറിപ്പും എഴുതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു.
ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ സമരം ചെയ്തതിന് പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ വിരുദ്ധ ബില്‍ പാസാക്കാന്‍ ശ്രമിച്ചതും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു.2015ല്‍ സഭയില്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സെലക്ട് കമ്മറ്റി വിട്ടിരിക്കുകയാണ്. എന്നാല്‍ സി.പി.എമ്മും ഇടതുപക്ഷവും ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇത് മൂലം കേരളത്തെ ഹര്‍ത്താല്‍ ദുരിതത്തില്‍ നിന്ന് രക്ഷിക്കാനുള്ള അവസരം നഷ്ടമായെന്നുമായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു കേരളാ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍. 2015 ല്‍ ഈ ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുകയും ഇപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയുമാണ്. എന്നാല്‍ സി.പി.എമ്മും ഇടതുപക്ഷവും ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്നു. കേരളത്തെ ഹര്‍ത്താല്‍ ദുരിതങ്ങളില് നിന്ന് രക്ഷപ്പെടുത്താനുള്ള ഒരു അവസരമാണ് നമുക്ക് നഷ്ടമായത്.ഈ നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇനി അടുത്ത നിയമസഭയില്‍ വീണ്ടും ഈ ബില്‍ അവതരിപ്പിക്കേണ്ടതായി
അതേസമയം യു.ഡി.എഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി പറഞ്ഞു.സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഹര്‍ത്താല്‍.
നേരത്തെ ഹര്‍ത്താലിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു. എം.എം ഹസന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ വിരുദ്ധ സമരങ്ങളും യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം.