കൊച്ചി:അത്ര പെട്ടെന്നൊന്നും ഒരു സ്ത്രീയെ മനസിലാക്കാന്‍ കഴിയില്ല. സത്രീകളുടെ മനസ്സ് എങ്ങോട്ടാണ് പായുന്നതെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍, അവളെന്തു ചെയ്താലും അതിലൊരു ശരിയുണ്ടാകും, അതും അവളുടെ പുരുഷനു വേണ്ടി ആണെങ്കില്‍ പ്രത്യേകിച്ചും. ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. അതോടെ പുറംലോകം സുഗന്ധോദ്യാനം എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞു. അതിലെ വേഴ്ചാ രീതികളെക്കുറിച്ചറിഞ്ഞു. അതില്‍ നിന്നും പരന്ന രതിയുടെ സുഗന്ധം ലോകമെങ്ങും വ്യാപിച്ചു.എന്നാലും പുരുഷൻ സ്ത്രീയെ അറിയുന്നില്ല പൂർണ്ണമായി.
ഒരു പുരുഷനെക്കുറിച്ച് വ്യക്തിത്വമില്ലാത്തവന്‍ എന്നൊരു ചിന്ത സ്ത്രീകളുടെ ഉള്ളില്‍ വന്നാല്‍ പിന്നെ നോക്കിയിട്ട് കാര്യമില്ല. പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവരുടെ വ്യക്തിത്വം തന്നെയാണ്. മനസുവച്ചാല്‍ സ്ത്രീകളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ ഈസിയാണ്. പുരുഷന്‍ സ്വന്തം ശരീരത്തോട് കാണിക്കുന്ന അശ്രദ്ധ സ്ത്രീകള്‍ക്ക് ദഹിക്കാറില്ല. എന്നും കുളിക്കാതെ, മുടി ചീകാതെ, ഷേവ് ചെയ്യാതെ നടക്കുന്നതൊന്നും ചിലര്‍ക്ക് ഇഷ്ടമാകില്ല
സ്വന്തം ശരീരത്തോട് ഇങ്ങനെയാണെങ്കില്‍ നമ്മളോട് എങ്ങനെയായിരിക്കും എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായേക്കാം. സിനിമാതാരങ്ങളെയോ സെലിബ്രിറ്റികളെയോ അനുകരിക്കാതെ സ്വന്തമായൊരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതാണ് ഒരാളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഒരു സ്ത്രീ തന്റെ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. കെയര്‍ വളരെ പ്രാധാന്യമുള്ള മറ്റൊരു സംഗതിയാണ്. ഏത് സാഹചര്യത്തിലും കൂടെയുണ്ടാകുമെന്ന ഒരു തോന്നല്‍ ഉണ്ടാക്കിയെടുക്കുക. അങ്ങനെയുള്ളവരെ സ്തീകള്‍ക്ക് എളുപ്പം ഇഷ്ടമാകും. പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നവരെയല്ല, തങ്ങള്‍ക്ക് താങ്ങാകുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.
പുരുഷന്റെ സ്‌നേഹപ്രകടനം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടെ ഒരു ചിരി, തലോടല്‍, സാന്ത്വനം ഇതൊക്കെ അവള്‍ക്ക് ഇഷ്ടമാണ്. സ്ത്രീയോട് എപ്പോഴും ഒരു കരുതല്‍ പുരുഷന്‍ സൂക്ഷിക്കണം. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. എപ്പോഴും കരുതലോടെയുള്ള സ്‌നേഹത്തിനു മാത്രമേ സ്ഥാനമുള്ളു.തനിക്കു സ്‌നേഹവും സുരക്ഷിതത്വവും ആവോളം പകര്‍ന്നു തരുവാന്‍ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനില്‍ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് സുരക്ഷിതത്വമാണ്. താന്‍ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലും ഈ കരവലയത്തിനുള്ളില്‍ താന്‍ സുരക്ഷിതത്വയാണെന്ന വിശ്വാസവും, അവളിലെ സ്ത്രീത്വത്തിന് ആത്മവിശ്വാസം പകര്‍ന്നു തരും.