പടവലങ്ങ കഴിച്ചാല്‍ പടവലങ്ങ പോലെ മെലിയാം

vegggies

ശ്രുതി പ്രകാശ്

നിങ്ങള്‍ക്ക് പടവലങ്ങ പോലെ മെലിയണോ…? എന്നാല്‍ പടവലങ്ങ കഴിച്ചാല്‍ മതി. തടി കുറയ്ക്കാന്‍ എന്തുകൊണ്ടും മികച്ച ഭക്ഷ്യവസ്തുവാണ് പടവലം. തടി കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും, പനി, ദഹനം, പ്രമേഹം, മുടി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാനും പടവലങ്ങ സഹായിക്കും. നിങ്ങളുടെ ഡയറ്റില്‍ ധൈര്യമായി പടവലങ്ങ ഉള്‍പ്പെടുത്തിക്കോളൂ.. തടിവെയ്ക്കാനാണോ ബുദ്ധിമുട്ടുന്നത്..?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ വീട്ടുവളപ്പില്‍ എളുപ്പം വളര്‍ത്താവുന്ന ഒരിനം പച്ചക്കറിയാണിത്. പച്ച നിറത്തില്‍ നീണ്ടിരിക്കുന്ന ഈ പച്ചക്കറി തൂങ്ങി കിടക്കുന്നത് തന്നെ കാണാന്‍ നല്ല ഭംഗിയാണ്. വൈറ്റമിന്‍സും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ പടവലങ്ങയില്‍ ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ എ,ബി,സി, മെഗ്‌നീഷ്യം, മാഗനീസ്,കാത്സ്യം, അയേണ്‍, പൊട്ടാസ്യം, അയഡിന്‍ എന്നിവയും അടങ്ങിയിരിക്കുന്നുണ്ട് . ഇത്രയും പോഷകഗുണമുള്ള പടവലങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം….

1.വിഷമുക്തമാക്കാന്‍
ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും പടവലങ്ങ. പരമ്പരാഗതമായ ഒരു മരുന്നാണെന്നും പറയാം. ശരീരത്തിലെ മാലിന്യങ്ങളെയൊക്കെ നീക്കി ശുദ്ധമാക്കിവെയ്ക്കും.

2.തടി കുറയ്ക്കാന്‍
പടവലങ്ങ പോലെ മെലിയാന്‍ നിങ്ങളുടെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ മതി. പടവലങ്ങ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇതില്‍ കലോറി കുറവാണ്.

CucumberJuice

3.ദഹനം
കുട്ടികള്‍ക്കുണ്ടാകുന്ന ദഹന തടസ്സം പരിഹരിക്കാന്‍ മികച്ച വഴിയാണിത്. ഫൈബര്‍ ധാരാളം അടങ്ങിയ പടവലങ്ങ ഉദരസംബന്ധമായ രോഗവും മലക്കെട്ടും മാറ്റിതരും.
4.മുടിയുടെ ആരോഗ്യത്തിന്
എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പടവലങ്ങ കഴിക്കുന്നതിലൂടെ പുതിയ മുടി രൂപപ്പെടാനും മുടി കൊഴിച്ചില്‍ കുറയാനും താരന്‍ പോലുള്ള പ്രശ്നങ്ങള്‍ മാറാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീനാണ് ഇതിനു സഹായിക്കുന്നത്.

5.പ്രതിരോധശേഷി
ആന്റി-ബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയ പടവലങ്ങ നിങ്ങളുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.

Top