വിശപ്പ് തല്‍ക്കാലം മാറ്റാന്‍ പ്രാതലിന് ഏത്തപ്പഴം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; ആരോഗ്യത്തിന് നല്ലതല്ല

benefits-of-bananas

രാവിലെ പ്രാതലിന് ഏത്തപ്പഴം കഴിക്കുക എന്നത് പലരുടെയും പതിവാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള മടി കാരണം ചിലര്‍ പഴം മാത്രം കഴിച്ച് പോകാറുണ്ട്. എന്നാല്‍, രാവിലെ ഏത്തപ്പഴം കഴിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

പ്രമുഖ ന്യൂട്രീഷണലിസ്റ്റ് ആയ ഡോ. ഡറില്‍ ജിയോഫ്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏത്തപ്പഴം കഴിക്കുമ്പോള്‍ തുടക്കത്തില്‍ ഒരു ചെറിയ ഉന്‍മേഷം ഒക്കെ തരും എന്നതു സത്യമാണെന്ന് ഡോ.ഡെറില്‍ പറയുന്നു. എന്നാല്‍, വൈകാതെ ഇത് നിങ്ങള്‍ക്ക് വല്ലാതെ ക്ഷീണം ഉണ്ടാകാന്‍ കാരണമാകും. കാരണം പഴത്തില്‍ 25 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. കൂടാതെ അസിഡികും ആണ്. അതുകൊണ്ട് തന്നെ രാവിലെ പഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്നു ഡോ.ഡെറില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് ഏത്തപ്പഴം മാത്രമായി കഴിക്കരുതെന്ന് ഡെറില്‍ പറയുന്നു. അതിന്റെ കൂടെ ഹെല്‍ത്തി ഫാറ്റ് ആയിട്ടുള്ള എന്തെങ്കിലും ചേര്‍ക്കുന്നത് ഉത്തമമാണ്. അങ്ങനെയെങ്കില്‍ ഉച്ചസമയം വരെ അതുമതിയാകും താനും.

Top