സ്ത്രീ സ്തനങ്ങളെല്ലാം ഒരു പോലെയല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് അറിയുക. ലൈംഗിക ബന്ധത്തിനിടെ നിങ്ങളുടെ പങ്കാളിയെ ആനന്ദമൂര്‍ച്ഛയുടെ പാരമ്യത്തിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവളുടെ ശരീരഘടന ഏതു രീതിയിലുള്ളതാണെന്ന വ്യക്തമായ തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം.
സ്ത്രീയുടെ മാറിടങ്ങളുടെ വലിപ്പവും ആകൃതിയും അനുസരിച്ച് അവയോടിടപെടേണ്ട രീതി എങ്ങനെയാണെന്നാണ് ചുവടെ പറഞ്ഞിരിക്കുന്നത്.വലിപ്പമുള്ള മാറിടങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ 24ശതമാനം സംവേദനക്ഷമത കുറവാണെന്നാണ് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത്. സ്തനത്തിന്റെ മുലക്കണ്ണില്‍ നിന്നും സംവേദനങ്ങളെ പ്രസരണം ചെയ്യുന്ന നാഡികള്‍ വലിപ്പമുള്ള സ്തനങ്ങളില്‍ വലിച്ചു നീട്ടപ്പെടുന്നതിനാലാവാം ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ന്യൂയോര്‍ക്കിലെ ഒരു പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദ്ധനായ അലന്‍ മറ്റരാസോ അഭിപ്രായപ്പെട്ടത്.
വലിയ മാറിടങ്ങളുള്ള സ്ത്രീയുടെ കൈയ്യിടുക്കിനരികിലുള്ള സ്തനത്തിന്റെ ബാഹ്യ ഭാഗങ്ങളെ നാവുകൊണ്ടോ വിരല്‍തുമ്പു കൊണ്ടോ ഉദ്ദീപിപ്പിക്കാം. നാവു കൊണ്ടു തന്നെ ഉഴിയുന്നതു പോലുള്ള അനുഭവമുണര്‍ത്തുകയും ചെറുതായി അമര്‍ത്തുകയുമൊക്കെ ചെയ്യാവുന്നതാണ്.
സ്തനവലിപ്പം കുറവാണെങ്കില്‍ കൂടുതല്‍ പേശീ ചലനങ്ങള്‍ക്ക് വിധേയമാക്കപ്പെടാനുള്ള ശേഷി അവയ്ക്കുണ്ടാവും. അത്തരം മാറിടങ്ങള്‍ കൈവെള്ളയിലെടുത്ത് ബാഹ്യലീലയില്‍ ഏര്‍പ്പെടാവുന്നതാണ്.
എന്നാല്‍ ഇടിഞ്ഞു താഴ്ന്ന സ്തനങ്ങള്‍ക്ക് സംവേദനക്ഷമത തീരെ കുറവായിരിക്കും. അവയിലെ നാഡികള്‍ വലിഞ്ഞു തൂങ്ങിയതാണ് എന്നതു കൂടാതെ സ്തനങ്ങള്‍ താഴേയ്ക്ക് തൂങ്ങിയ സ്ഥിതിയിലായതിനാല്‍ അതിന്റെ ഭാരം മൂലം അവയിലെ നാഡികള്‍ ഞെരുങ്ങിപ്പോകുകയും ചെയ്യുന്നതിനാലാണിത്. ഇത്തരത്തിലുള്ള മാറിടങ്ങളുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ മലര്‍ത്തി കിടത്തുക. അപ്പോള്‍ സ്തനങ്ങള്‍ ശരീരത്തോട് പറ്റിച്ചേര്‍ന്നു വരുന്നതിനാല്‍ നാഡികളുടെ വലിഞ്ഞു നീണ്ട അവസ്ഥയ്ക്ക് മാറ്റം വരികയും അവ സ്പര്‍ശനത്തിന് കൂടുതല്‍ സംവേദന ക്ഷമതയുള്ളതായി തീരുകയും ചെയ്യും.
സ്തനവലിപ്പമോ ആകൃതിയോ വ്യത്യാസപ്പെടുത്തുന്നതിനായി ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കില്‍ സ്തനങ്ങള്‍ക്ക് ഉള്ളില്‍ വച്ചിട്ടുള്ള ഇംപ്ലാന്റുകള്‍ സ്പര്‍ശനം തിരിച്ചറിയാനുള്ള ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്നു മനസ്സിലാക്കുക. എന്നാല്‍ അങ്ങനെയുള്ള സ്തനങ്ങളില്‍ ബലം ചെലുത്തുമ്പോള്‍ ഇംപ്ലാന്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും തെന്നി നീങ്ങുന്നതായി അനുഭവപ്പെടും. അങ്ങനെയുള്ള മാറിടങ്ങളുള്ളവരോട് ഇടപെടുമ്പോള്‍ സ്തനത്തിന്റെ ബാഹ്യ ഭാഗങ്ങളിലാവണം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. സ്തനങ്ങളുടെ അടിഭാഗത്തു നിന്നും മുകളിലേയ്ക്ക് മുലക്കണ്ണു വരെ നാവുപയോഗിച്ച് വൃത്താകൃതിയില്‍ തുടര്‍ച്ചയായി സ്പര്‍ശിക്കാവുന്നതാണ്.
പ്രസവം കഴിഞ്ഞ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവരുടെ മുലക്കണ്ണുകള്‍ അപ്പോള്‍ കൂടുതല്‍ മൃദുവായിരിക്കും എന്ന് ഓര്‍മ്മയില്‍ വയ്ക്കുക. തന്മൂലം മുലക്കണ്ണുകളൊഴികെയുള്ള സ്തനങ്ങളുടെ കീഴ് വശങ്ങളാവണം സ്പര്‍ശനത്തിനായി കൂടുതലായി തെരഞ്ഞെടുക്കേണ്ടത്. മാറിടങ്ങള്‍ക്ക് കൈതാങ്ങല്‍ നല്‍കുന്ന രീതിയില്‍ സ്തനങ്ങള്‍ കരങ്ങളിലെടുത്ത് വേണം ആ സമയങ്ങളില്‍ ഇടപെടേണ്ടത്. മുലയൂട്ടിയപ്പോള്‍ കുഞ്ഞ് മുലക്കണ്ണുകളോട് ഇടപെട്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം അത് അവള്‍ക്ക് പ്രദാനം ചെയ്യും.
എന്നാല്‍ മുലക്കണ്ണുകളെ തീര്‍ത്തും അവഗണിക്കണമെന്നില്ല. ചില സ്ത്രീകള്‍ക്ക് മുലക്കണ്ണുകളെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ തന്നെ രതിമൂര്‍ച്ഛയിലെത്താനാവും. എന്നാല്‍ മുലക്കണ്ണിന്റെ സംവേദനക്ഷമത ഓരോ സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കും എന്നതിനാല്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. വലിപ്പമേറിയ മുലക്കണ്ണുകളില്‍ നാഡികള്‍ കൂടിച്ചേരുന്ന കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ അവയുടെ സംവേദനക്ഷമതയും കൂടുതലായിരിക്കും. തന്മൂലം അത്തരം മാറിടങ്ങള്‍ക്ക് മൃദുസ്പര്‍ശം തന്നെ ധാരാളമായിരിക്കുമെന്ന് ഡോ മറ്റരാവോ പറയുന്നു.എന്നാല്‍ മുലക്കണ്ണിനു ചുറ്റും ഇരുണ്ട നിറത്തില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന ഏരിയോള എന്ന ഭാഗമാണ് മുലക്കണ്ണുകളേക്കാള്‍ കൂടുതല്‍ സംവേദനശേഷിയുള്ള ഭാഗം എന്നതാണ് വസ്തുത. പത്തു മണിക്കും രണ്ടു മണിക്കുമിടയിലുള്ള സമയങ്ങളില്‍ അവളുടെ സ്തനങ്ങളുടെ മുകളഗ്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ തന്നെ അവളെ വളരെ പെട്ടെന്ന് ഉത്തേജിപ്പിക്കാനാവുമത്രേ.
മൂന്നു ശതമാനത്തോളം സ്ത്രീകളില്‍ മുലക്കണ്ണ് ഉള്ളിലേയ്ക്ക് വലിഞ്ഞാണ് കാണപ്പെടുന്നത്. ഇത് ജനിതകപരമായ കാരണങ്ങള്‍ കൊണ്ടാണ്. എന്നാലും നാഡികള്‍ കൂടിച്ചേരുന്ന ഭാഗങ്ങള്‍ ഇവയിലും മറ്റേതൊരു സ്തനത്തിലേതു പോലെ തന്നെയായിരിക്കും. ന്യൂയോര്‍ക്കിലെ ഒരു സെക്‌സ് തെറാപ്പിസ്റ്റ് ആയ ഷേര്‍ലി സുസ്സുമാന്‍ പറയുന്നത്, ഇത്തരം മുലക്കണ്ണുകള്‍ ഉള്ള സ്ത്രീകള്‍ സാധാരണ എല്ലാവര്‍ക്കും ഉള്ളതു പോലുള്ള മുലക്കണ്ണുകളല്ല തങ്ങള്‍ക്കുള്ളത് എന്ന അപകര്‍ഷതാബോധം വച്ചു പുലര്‍ത്തുന്നവരായിരിക്കും എന്നാണ്.അതിനാല്‍ അവളുടെ സ്തനങ്ങളെ കുറിച്ച് അവള്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയില്‍ സംസാരിക്കുന്നത് പ്രയോജനപ്രദമായിരിക്കുമത്രേ. ചുണ്ട്, നാവ് കൈകള്‍ എന്നിവ ഉപയോഗിച്ച് തുടര്‍ച്ചയായി സ്പര്‍ശിക്കുന്നതിനാലും നേരിയ രീതിയില്‍ മുലകുടിക്കുന്നതു പോലെ വലിച്ചു കൂടിയ്ക്കാന്‍ ശ്രമിച്ചാലും ഇത്തരം മുലക്കണ്ണുകള്‍ പുറത്തേക്ക് വരും.
തങ്ങളുടെ സ്തനങ്ങള്‍ക്ക് വലിപ്പം കുറവാണെന്ന് കരുതുന്ന സ്ത്രീകള്‍ അവ അനാവൃതമാക്കപ്പെടുന്നത് കഴിയുന്നത്ര ഒഴിവാക്കാനേ ശ്രമിക്കയുള്ളൂ എന്നതിനാല്‍ അത് ലൈംഗിക ബന്ധത്തിന്റെ ആഹ്ലാദങ്ങളെ കെടുത്തികളയാന്‍ ഇടയുണ്ട്. തന്മൂലം അത്തരക്കാരോട് ബാഹ്യലീലകള്‍ക്കു മുമ്പു തന്നെ അവരുടെ സ്തനങ്ങളുടെ ചാരുതയെ കുറിച്ച് പ്രശംസിക്കാവുന്നതാണ് . കൂടാതെ പങ്കാളിയുടെ സ്പര്‍ശനങ്ങളോട് പെട്ടെന്നു തന്നെ പ്രതികരിക്കുന്ന അവളുടെ ശാരീരിക പ്രകൃതം വളരെ നല്ലതാണെന്ന് താന്‍ കരുതുന്നുവെന്ന് അവളെ അറിയിക്കുന്നതും സ്വന്തം അപകര്‍ഷതാബോധത്തില്‍ നിന്നും പെട്ടെന്ന് പുറത്തു വരാന്‍ അവളെ സഹായിക്കുമെന്നാണ് ഒരു ക്ലിനിക്കല്‍ സെക്‌സോളജിസ്റ്റ് ആയ പാറ്റി ബ്രിട്ടാന്‍ പറയുന്നത്. ഇങ്ങനെ തന്റെ സ്തനങ്ങള്‍ കാഴ്ചയ്ക്ക് എങ്ങനെയുള്ളതാണ് എന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ അവളില്‍ നിന്നും എടുത്തു കളയാനാവുമെന്ന് പാറ്റി ആവര്‍ത്തിച്ചു.
സ്തന വലിപ്പം കുറഞ്ഞ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്‍മാരുണ്ട്. അങ്ങനെയുള്ളവര്‍ ദശലക്ഷക്കണക്കിനുണ്ടെന്ന് അറിയുക. പുരുഷന്റെ മേധാവിത്വം സ്വമേധയാ അംഗീകരിച്ചു കൊടുക്കുന്ന സ്ത്രീകളാണ് അത്തരക്കാരെന്നാണ് പുരുഷന്മാരുടെ ധാരണ എന്നാണ് മനശാസ്ത്രജ്ഞനായ സ്റ്റുവര്‍ട്ട് ഫിഷോഫിന്റെ അഭിപ്രായം. വലിപ്പം കൂടിയ മാറിടങ്ങളുള്ള സ്ത്രീകളോട് മത്സര ബുദ്ധിയോടെയുള്ള പെരുമാറ്റത്തിന് ഇത്തരക്കാര്‍ ശ്രമം നടത്താനിടയില്ല എന്നതിനാല്‍ അവര്‍ തന്റെ പങ്കാളികളോട് വിശ്വസ്തരായിരിക്കുമെന്നാണ് മറ്റൊരു വിശ്വാസം.