നമുക്ക്‌ വേണോ ഈ വിഷവസ്തു ?

1949 ല്‍ ഇംഗ്ലണ്ടില്‍ നിരോധിക്കപ്പെട്ട ഒന്നാണ്‌ ഗോതമ്പില്‍ നിന്നു മാലിന്യമായി നീക്കംചെയ്യപ്പെടുന്ന മൈദ. പക്ഷെ ഇവിടെ സ്വാദിനുവേണ്ടി വേണ്ടിടത്തും അല്ലാത്തിടത്തും നമ്മള്‍ വാരിക്കോരി മൈദ ഭക്ഷണത്തില്‍ ചേര്‍ക്കുന്നു. ഗോതമ്പിന്റെ സകല ഗുണങ്ങളും (എല്ലാ നല്ല ഘടകങ്ങളും) നീക്കിയെടുക്കുമ്പോഴുണ്ടാകുന്ന വെറും ചണ്ടി മാത്രമാണ്‌ മൈടയെന്നു നാമറിയണം.
സത്യത്തില്‍ മൈടയുടെ യഥാര്‍ഥ നിറം മഞ്ഞയാണ്‌. വിറ്റഴിക്കണമെങ്കില്‍ കാഴ്ചയില്‍ മൈടയ്ക്കൊരു ഭംഗിവേണമല്ലോ. അതുകൊണ്ട്‌ മൈദ വെളുത്ത നിറമുള്ളതാക്കാന്‍ ബെന്‍സോയില്‍ പൊറോക്സയിഡ്‌ എന്ന രാസവസ്തുകൊണ്ട്‌ ബ്ലീച്‌ ചെയ്യുന്നു. അതിനുപുറമേ മൈദ നേര്‍മ്മയുള്ള പൊടിയാക്കാന്‍ അലോക്സൈന്‍ എന്ന മാരകമായ കെമിക്കലും ചേര്‍ക്കുന്നു. ഇവ രണ്ടും ഇവ രണ്ടും ഇന്‍സുലിന്റെ അളവ്‌ ശരീരത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കാനിടയാക്കുന്ന ആപല്‍കാരികളായ രാസവസ്തുക്കളാണ്‌.
മൈദ ശരീരത്തിന്‌ ഒരു തരത്തിലുമുള്ള ഗുണവും ചെയ്യുന്നില്ലന്നുമാത്രമല്ല അതിന്റെ ഉപയോഗം ആരോഗ്യത്തിന്‌ ദോഷകരവുമാണ്‌. പ്രമേഹം, പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക്‌ അതു കാരണമാകുന്നു. പല വസ്തുക്കളും മൃദുവാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ഒരു പാഴ്‌ വസ്തുവാണിത്‌. ഒരര്‍ത്ഥത്തില്‍ വെറും ഭസ്മം. ഫൈബറിന്റെ അംശം പോലുമില്ലിതില്‍.
ബെക്കറികളില്‍ കിട്ടുന്ന രുചികരമായ ബ്രെഡ്‌ ഉല്‍പന്നങ്ങളും അപകടകാരികളാണ്‌. മൈടയുടെ ഉപയോഗം കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെ കൂടുതലായിരുന്നു ഇംഗ്ലണ്ടില്‍. കാലം കഴിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. നാല്‍പ്പതുകള്‍ ആയപ്പോഴേക്കും അതിനുള്ള കാരണം അവര്‍ കണ്ടെത്തി. വില്ലന്‍ മൈദ തന്നെ. അതോടെ ഇംഗ്ലണ്ടില്‍ മൈടയ്ക്കു നിരോധനം വന്നു. പക്ഷെ നമുക്കിപ്പോഴും പ്രിയം മൈദകൊണ്ടുള്ള പലഹാരങ്ങളാണ്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ ഉള്ളത്‌ കേരളത്തിലാണ്‌. ഏറ്റവും കൂടുതല്‍ പെറോട്ട കഴിക്കുന്നതും നമ്മള്‍ ആണല്ലോ. മൈദ എന്തെന്നും എങ്ങനെ ഉണ്ടാക്കുന്നു എന്നും പഠിച്ചാല്‍ മനസ്സിലാവും ഈ വിഷവസ്തുവിന്റെ മാഹാത്മ്യം.
ഗോതമ്പില്‍ പ്രധാനമായും മൂന്ന്‌ ഘടകങ്ങള്‍ ഉണ്ട്‌. ജെം, തവിട്‌, എന്റോസ്പേം എന്നിവയാണവ. ഗോതമ്പില്‍ നിന്ന്‌ അപകടകരമായ എന്റോസ്പേം നീക്കം ചെയ്യുന്നു. ഈ എന്റോസ്പേം പൊടിച്ചാണ്‌ മൈദ ഉണ്ടാക്കുന്നത്‌. ഇങ്ങനെ പൊടിച്ചുണ്ടാകുന്ന മൈടയ്ക്കു മഞ്ഞനിറമാണ്‌. ഈ നിറം കളഞ്ഞ്‌ വെള്ളനിറമാക്കാന്‍ ബെന്‍സോയില്‍ പെറോക്സൈഡ്‌ എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഇത്‌ ചൈനയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നിരോധിച്ച രാസവസ്തുവാണ്‌.
മൈദ വളരെ മൃദുവാണല്ലോ. ഈ മൃദുത്വം ഇതിന്‌ കിട്ടുന്നതെങ്ങനെയെന്നറിയുന്നതോടെ തീരും മലയാളിയുടെ മൈദ പ്രേമം. അലോക്സിന്‍ എന്ന രാസവസ്തു ഉപയോഗിച്ചാണിത്‌ സാധിക്കുന്നത്‌. യുകെയിലെ ശാസ്ത്രജ്ഞര്‍ എലികളിലും ഗിനിപന്നികളിലും അലോക്സിന്‍ പ്രയോഗിച്ചുനോക്കി. അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. പരീക്ഷണത്തിന്‌ വിധേയരായ ജീവികളുടെ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ നശിച്ചു. ഇന്‍സുലിന്റെ അളവ്‌ കുറഞ്ഞ്‌ പ്രമേഹം രൂക്ഷമാകുന്നതായി കണ്ടെത്തി.
കട്ടിപ്പണിയെടുക്കുന്ന കരിങ്കല്‍ ക്വാറികളിലേയും മറ്റും തൊഴിലാളികള്‍ പെറോട്ടയുടെ ഗുണമായി പറയുന്നത്‌ അതു കഴിച്ചാല്‍ കുറച്ചുനേരത്തേക്ക്‌ വിശപ്പുണ്ടാകില്ല എന്നാണല്ലോ. ശരിയാണ്‌. പക്ഷെ എന്താണ്‌ ഇതിനു കാരണം. ദഹിക്കുന്നില്ല എന്നതുതന്നെ. നമ്മുടെ ദഹന വ്യവസ്ഥയോട്‌ നമ്മള്‍തന്നെ ചെയ്യുന്ന എറ്റവും വലിയ ക്രൂരതയാണ്‌ മൈടയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം.
മൈദയില്‍ ചൂടുവെള്ളമൊഴിച്ചാല്‍ കട്ടിപ്പശയായി മാറും. ആ പശ ഉണങ്ങിയാലോ അതിനു കരിങ്കല്ലിന്റെ കട്ടിയാവും ഉണ്ടാവുക. ഈ ഉല്‍പ്പന്നത്തെയാണ്‌ കുളിപ്പിച്ചു കുട്ടപ്പനാക്കി അമേരിക്ക, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ ഭാരതം പോലുള്ള രാജ്യങ്ങളിലേയ്ക്ക്‌ കയറ്റുമതി ചെയ്ത്‌ പണമുണ്ടാക്കുന്നത്‌. നമ്മളതുവാങ്ങി പെറോട്ട ഉണ്ടാക്കി വയറുനിറയെ കഴിക്കുന്നു.
ബേക്കറിയില്‍ കിട്ടുന്ന മൈദകൊണ്ടുള്ള ഉല്‍പ്പന്നങ്ങളില്‍ അമിതമായ അളവില്‍ കൊഴുപ്പ്‌, ഉപ്പ്‌, മധുരം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാല്‍ നാരിന്റെയും മറ്റ്‌ ധാതുലവണങ്ങളുടെയും അളവ്‌ താരതമ്യേന കുറവാണ്‌. കൃത്രിമ നിറങ്ങളുടെ അളവു കൂടുതലുമാണ്‌. ഇത്‌ അര്‍ബുദത്തിനുവരെ കാരണമാകുന്നു. മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കോണ്‍സിറപ്പുകളും അപകടകരമാണ്‌. ബേക്കറികളിലെ പ്രധാന ചേരുവയായ സോഡാക്കാരത്തിലും മറ്റും പൂപ്പല്‍ വരാതിരിക്കാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സൊയേറ്റ്‌, പൊട്ടാസ്യം ബെന്‍സൊയേറ്റ്‌ എന്നിവ കാന്‍സറിനു കാരണമാകും. കട്ട്ലെറ്റുകള്‍ പോലുള്ള മാംസാഹാരങ്ങളില്‍ അടങ്ങിയ സോഡിയം നൈട്രേറ്റ്‌ കുടലിലെ അര്‍ബുദത്തിന്‌ കാരണമാകുന്നു.
മൈടയടങ്ങിയ പൊറോട്ടയും ബേക്കറി പലഹാരങ്ങളും ധാരാളം കഴിച്ചാല്‍ പാന്‍ക്രിയാസിന്റെ ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള കഴിവ്‌ നശിക്കുമെന്ന്‌ പലപഠനങ്ങളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്‌. പശ ഉണ്ടാക്കാനല്ലാതെ ഈ വിഷം ഉപയോഗിക്കരുത്‌. ഈ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കുക. നല്ലതും ചീത്തയും തിരിച്ചറിയാന്‍ നമുക്ക്‌ ശ്രമിക്കാം.

 

Top