Connect with us

Food & Drink

നെഞ്ചെരിച്ചില്‍ അവഗണിക്കരുത്,അവഗണിച്ചാൽ മരണം ഉറപ്പ് !. ആമാശയകാന്‍സറിന്റെ ലക്ഷണമാകാം

Published

on

കൊച്ചി:മിക്കവര്‍ക്കും അടിക്കടിയുണ്ടാകുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ പ്രതിവിധി തേടുകയാണ് മിക്കവരും ചെയ്യുന്നത്. എന്തെങ്കിലും ഗ്യാസ് ഗുളികകള്‍ കഴിച്ചോ, ഇഞ്ചി നീരോ, ഉലുവാവെള്ളമോ, രസമോ കുടിച്ചു നെഞ്ചെരിച്ചിലിനു നമ്മള്‍ പരിഹാരം കണ്ടെത്തും.
പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.എന്നാല്‍ ഈ നെഞ്ചെരിച്ചിലിനെ അങ്ങനെ അങ്ങ് തള്ളികളയാന്‍ വരട്ടെ.

അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ആമാശയകാന്‍സറിന് സാധ്യതയുണ്ടാക്കാം എന്ന് വിദഗ്ധര്‍. തുടരെത്തുടരെയുള്ള നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ സാധ്യതയാകാം എന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാധാരണകാന്‍സര്‍ ലക്ഷണങ്ങളെ അപേക്ഷിച്ചു വളരെ സാവധാനത്തില്‍ മാത്രം കണ്ടുപിടിക്കപെടുന്ന ഒന്നാണ് ആമാശയകാന്‍സര്‍.tomotto1

അടിക്കടിയുണ്ടാകുന്ന വയറു വേദന, ചെറിയ അളവില്‍ ആഹാരം കഴിച്ചാല്‍ പോലും പെട്ടെന്ന് വയര്‍ നിറഞ്ഞ അവസ്ഥ തോന്നുക, മലത്തില്‍ രക്തം കാണപ്പെടുക, തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ദഹനക്കേട്‌, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ ആമാശയകാന്‍സറിനുള്ള ലക്ഷണമാകാം. ഏഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ആമാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് പുരുഷന്മാരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍ എല്ലാം. അതുപോലെ ധാരാളം ഇറച്ചിയാഹാരങ്ങള്‍, ഉപ്പ് കൂടുതലായുള്ള ഭക്ഷണം എന്നിവയും ഈ സാധ്യത കൂട്ടുന്നു.വയറ്റില്‍ എവിടെ വേണമെങ്കിലും കാന്‍സര്‍ വളരാം. രോഗം ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ചാണ്‌ ചികിത്സ നിശ്ചയിക്കുന്നത്. കീമോതെറാപ്പി, കീമോറേഡിയോതെറാപ്പി, ബയോതെറാപ്പി, ശാസ്ത്രക്രിയ എന്നിങ്ങനെ പലവിധത്തിലാണ് ഇതിനു ചികിത്സ. ചെറിയ ട്യൂമറുകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്‍ കഴിയുമെങ്കിലും വലിയ ട്യൂമറുകള്‍ ബാധിച്ചാല്‍ മേൽപ്പറഞ്ഞ പലതരത്തിലെ ചികിത്സകള്‍ ആവശ്യമായി വന്നേക്കാം.

ആമാശയ അർബുദം തടയാൻ തക്കാളിക്ക് കഴിയുമെന്നു പഠനം. ഉദരത്തിലുണ്ടാകുന്ന അർബുദ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ആമാശയ അർബുദം (Stomach cancer or Gastric cancer)ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും 72300 പേരാണ് ആമശയ അർബുദം ബാധിച്ചു മരിക്കുന്നത്. ലോകത്ത് സർവസാധാരണമായ അര്‍ബുദങ്ങളിൽ നാലാമത്തെതാണ് ആമാശയ അർബുദം. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ.ജനിതക കാരണങ്ങൾ, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടർ ഐലോറി ഇൻഫക്ഷൻ ഇവയും രോഗകാരണമാകാം. 55 വയസു കഴിഞ്ഞവർക്കാണ് രോഗസാധ്യത കൂടുതൽ, സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്കാണ് ഈ രോഗം ബാധിക്കുന്നതായി കാണുന്നത്.

ഇറ്റലിയിലെ ഓങ്കോളജി റിസർച്ച് സെന്റർഫോർ മെർക്കോഗ്ലിയാനോ (ORCM) യിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഗാസ്ട്രിക് കാൻസർ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി സത്തിന് ഉണ്ടെന്നു തെളിഞ്ഞു.

അർബുദത്തെ തടയാനുള്ള കഴിവ് തക്കാളിയിലടങ്ങിയ ലൈക്കോപീൻ എന്ന ഘടകത്തിന്റേതല്ല എന്നും തക്കാളി മുഴുവനോടെ ഫലപ്രദമാണെന്നും ഗവേഷകനായ ഡാനിയേല ബാരോൺ പറയുന്നു.അർബുദ കോശങ്ങളുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയാൻ തക്കാളിക്കു കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞു. സാൻമാർസാനോ, കോർബാറിനോ എന്നീ ഇനം തക്കാളി സത്തുകളാണ് പഠനത്തിനുപയോഗിച്ചത്.

തക്കാളി ലോകമെമ്പാടും ഭക്ഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളിയാണ്. ആമാശയ അർബുദം തടയാൻ തക്കാളി ഫലപ്രദം എന്ന് തെളിയിച്ച ഈ പഠനം ജേണൽ ഓഫ് സെല്ലുലാർ ബയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<br />

Advertisement
Kerala9 hours ago

റോഡിലെ കുഴികള്‍ നികത്താന്‍ അത്യാധുനിക യന്ത്രങ്ങള്‍; പൊതുമാരാമത്ത് വകുപ്പ് ആധുനികമാകുന്നു

Health10 hours ago

സെക്‌സിനിടയില്‍ സ്ത്രീ ഇങ്ങനെയൊക്കെയാണ്; അറിഞ്ഞിരിക്കേണ്ട ചില നിരീക്ഷണങ്ങള്‍

Kerala11 hours ago

നാട്ടുകാര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വീണ്ടും യൂസഫലി; 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും

Kerala12 hours ago

വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു

National13 hours ago

വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ

Kerala15 hours ago

ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി

fb post16 hours ago

ടിപി സെന്‍കുമാറിന്റെ വീരവാദത്തിന് മറുപടിയുമായി സിന്ധു ജോയി; യൂണിവേഴ്‌സിറ്റി കോളേജിലെ പോലീസ് നടപടിയുടെ വീഡിയോയുമായി ഡിജിപി

Crime17 hours ago

പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും

Crime17 hours ago

ബിജെപി എംഎല്‍എയും മകളയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; സംഭവം അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍

Crime18 hours ago

കുത്തിയവര്‍ കുടുങ്ങി..!! ശിവരഞ്ജിത്തും നസീമും പിടിയില്‍; രണ്ടുപേരുടേയും കയ്യില്‍ കത്തിയുണ്ടായിരുന്നതായി മറ്റുള്ളവർ

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat1 week ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Crime4 weeks ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

National3 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

Trending

Copyright © 2019 Dailyindianherald