ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ,അഴകാര്‍ന്ന കാര്‍ക്കൂന്തലിന് ,ഒരുപാട്‌ രോഗങ്ങള്‍ ഇല്ലാതാക്കാനും പേരയില !

ഔഷധഘടകങ്ങളാല്‍ സമ്പന്നമായ പേരയില നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ്. ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മ്യൂട്ടാജെനിക്, ആന്‍റി മൈക്രോബയല്‍ എന്നിവയും വേദനാസംഹാര ഘടകങ്ങളും അടങ്ങിയവയാണ് പേരയില. പോളിഫെനോല്‍സ്, കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്, ടാനിന്‍ എന്നിവ പേരയിലയില്‍ അടങ്ങിയിരിക്കുന്ന ചില രാസഘടകങ്ങളാണ്. പല രോഗങ്ങളെയും ഭേദമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇവയിലുണ്ട്. അതിസാരം, മുഖക്കുരു, ചര്‍മ്മത്തിലെ കറുത്തപാടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പേരയില സഹായിക്കും. പേരയിലയിലെ ആന്‍റി സെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കാനിടയാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും.വീട്ടു വളപ്പില്‍ തന്നെ സുലഭമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് പേരമരം. പേരയ്ക്ക എല്ലാവര്‍ക്കും കഴിക്കാനും ഇഷ്ടമാണ്. എന്നാല്‍ പേരയിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. പേരയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ പേരയില കൊണ്ട് മുടിയും സംരക്ഷിക്കാം. എങ്ങനെയാണെന്നല്ലേ?
1. പേരയിലയിട്ട് തിളപ്പിച്ച വെള്ളമുപയോഗിച്ച് തല മസാജ് ചെയ്യുന്നതും തല കഴുകുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്.

46

  1. പേരയില അരച്ച് കുഴമ്പു രൂപത്തിലാക്കി തലയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ ഉത്തമമാണ്.
  2. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം.
  3. ശിരോചര്‍മ്മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാന്‍ പേരയില നല്ലതാണ്. പേരയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് തലയില്‍ പുരട്ടുകയോ പേരയില വെള്ളം ഉപയോഗിച്ച് തല കഴുകുകയോ ചെയ്യാം.
  4. മുടിയ്ക്ക് തിളക്കം നല്‍കുന്നതിനും മുടി വേരുകള്‍ക്ക് ബലം നല്‍കുന്നതിനും പേരയില നീര് നല്ലതാണ്.

6. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.മുടികൊഴിച്ചാല്‍ തടയാനുള്ള കഴിവ് പേരയിലക്കുണ്ട്. ഒരു പിടി പേരയില ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 15-20 മിനുട്ട് തിളപ്പിക്കുക. ഈ വെള്ളം അന്തരീക്ഷതാപനിലക്ക് സമാനമാകുമ്പോള്‍ തലോട്ടിയിലും മുടിനാരുകളിലും തേച്ചുപിടിപ്പിക്കുക.
പേരയിലയുടെ മറ്റു ചില പ്രധാന ആരോഗ്യമേന്മകള്‍ പരിശോധിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

47

സങ്കീര്‍ണ്ണമായ സ്റ്റാര്‍ച്ചുകള്‍ പഞ്ചസാരയായി മാറുന്നത് തടയാന്‍ പേരയില സഹായിക്കും. ഇത് വഴി ശരീരഭാരം കുറയ്ക്കാനാവും.പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇവ നല്ല കൊളസ്ട്രോളിനെ ബാധിക്കുകയുമില്ല. നല്ല ഒരു ലിവര്‍ ടോണിക്കായി പ്രവര്‍ത്തിക്കുന്ന ഇത് കരളില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് ഫലപ്രദമാകുന്നതിന് മൂന്ന് മാസത്തേക്ക് ദിവസവും ഉപയോഗിക്കുക.

ആല്‍ഫ-ഗ്ലൂക്കോസൈഡീസ് എന്‍സൈമിന്‍റെ പ്രവര്‍ത്തനം കുറച്ച് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ പേരയിലക്ക് കഴിവുണ്ടെന്ന് ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ശരീരം സുക്രോസ്, ലാക്ടോസ് ആഗീരണം ചെയ്യുന്നത് നിയന്ത്രിക്കുന്നത് വഴി പഞ്ചസാരയുടെ അളവ് കുറയ്ക്കാനുമാവും.

ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി മികച്ച ദഹനം നേടാന്‍ പേരയില ഫലപ്രദമാണ്.

പേരയിലയിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഉദരത്തിലെ ബാക്ടീരിയകളെ നീക്കം ചെയ്യും. 30 ഗ്രാം പേരയിലയും ഒരു പിടി അരിപ്പൊടിയും 1-2 ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് ദിവസം രണ്ട് തവണ വീതം കുടിക്കുക. എട്ട് പേരയിലയെടുത്ത് കഴുകി ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് ദിവസം മൂന്ന് പ്രാവശ്യം കുടിക്കുക.

ദഹനം മെച്ചപ്പെടുത്താം . 200 മില്ലി പേരയിലജ്യൂസ്, 400 മില്ലി ആപ്പിള്‍ ജ്യൂസ്, 200 മില്ലി വത്തക്ക ജ്യൂസ്, 100 സിസി ശുദ്ധമായ തേന്‍ എന്നിവ നന്നായി കലര്‍ത്തി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 300 സിസി വീതം എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും കുടിക്കുക.

48

പേരയിലയുടെ ഞെടുപ്പും, പത്ത് പേരയിലയും അരിഞ്ഞ് നന്നായി കഴുകി വെള്ളം ചേര്‍ത്ത് 20 മിനുട്ട് നേരം 90 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിക്കുക. ഈ വെള്ളം രോഗം ഭേദപ്പെടുന്നത് വരെ പതിവായി കുടിക്കുക.

മുഖക്കുരുവിന് ഇടയാക്കുന്ന ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി സെപ്റ്റിക് ഘടകം പേരയിലയിലുണ്ട്. പേരയില അരച്ച് മുഖക്കുരുവും, പാടുകളും ഉള്ളിടത്ത് തേക്കുക. അല്പസമയത്തിന് ശേഷം ഇത് കഴുകിക്കളയുക. പ്രശ്നം മാറുന്നത് വരെ പതിവായി ഇത് ചെയ്യുക.

പേരയില വെള്ളം ചേര്‍ത്ത് അരച്ച് മൂക്കില്‍ അമര്‍ത്തി തേച്ചാല്‍ കരിമംഗലം മാറിക്കിട്ടും.യഥാസമയം ഭേദമാക്കിയില്ലെങ്കില്‍ ചൊറിച്ചില്‍ ഗുരുതരമാകാം. അലര്‍ജി തടയുന്ന ഘടകങ്ങളുള്ള പേരയില ചൊറിച്ചിലില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാനായി ഉപയോഗിക്കാം.പേരയില മിക്സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക. ഇത് ദിവസം മൂന്ന് തവണ വീതം കുടിക്കുക.ദിവസേന പേരയില ചായയില്‍ ചേര്‍ത്ത് ദിവസവും കുടിക്കാം. ചൂട് വെള്ളത്തില്‍ പേരയില ചേര്‍ത്ത ചായ കുടിക്കുന്നത് അതിസാരം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് ഫലപ്രദമായ പ്രതിരോധമാണ്

 

Top