ലെബനനില്‍ വീണ്ടും സ്‌ഫോടനം;വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു,14 പേര്‍ കൊല്ലപ്പെട്ടു. പിന്നില്‍ മൊസാദാണെന്ന ആരോപണം.പേജറിനു പിന്നാല വാക്കി ടോക്കിയും ലാൻഡ് ഫോണും പൊട്ടിത്തെറിച്ചു;അമ്പരന്ന് ലോകരാജ്യങ്ങൾ! അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

ന്യുയോർക്ക്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്‌ഫോടനപരമ്പര. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.  സ്‌ഫോടനത്തില്‍ 14 പേർ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള സ്‌ഫോടനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 300 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് വിവരം. ഇന്നലത്തെതിന് സമാനമായ രീതിയിലാണ് ലബനനിൽ ഉടനീളം പൊട്ടിത്തെറികൾ ഉണ്ടായത്.ഹിസ്‌ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായതെന്നാണു വിവരം.

മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകൾക്കുള്ളിൽ ഇസ്ര‍യേൽ ചാരസംഘടനയായ മൊസാദ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ലെബനൻ സുരക്ഷാ വൃത്തങ്ങളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു വൃത്തവും റോയിട്ടേഴ്സിനോട് പറഞ്ഞു. പേജറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ 12 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂത്ത് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റിരുന്നു. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് ഇന്നത്തെ ആക്രമണമുണ്ടായത്.

അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞിരുന്നു. ഇസ്രയേലിന്റേത് ഒന്നോ രണ്ടോ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നില്ല മറിച്ച് രാജ്യത്തെ ഉന്നം വെച്ചായിരുന്നുവെന്നും ഹിസ്ബുള്ള പറഞ്ഞു.

അതേസമയം ലെബനനിലെ ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

 

Top