തീവ്രവാദികളുണ്ട്; ശബ്ദമുണ്ടാക്കാതെ ജനല്‍ പോലും തുറക്കാതെ മുറിക്കുള്ളില്‍ ഇരിക്കുന്നു;ഇസ്രയേല്‍ സംരക്ഷിക്കുമെന്നും നാട്ടിലുള്ളവര്‍ ഭയപ്പെടേണ്ടെന്നും മലയാളിയായ ഷെര്‍ളി പറയുന്നു

ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ പുറത്തിറങ്ങാതെ മുറിയില്‍ കഴിയുകയാണെന്ന് മലയാളിയായ ഷെര്‍ളി.

‘ഹമാസ് ആക്രമണം തുടങ്ങി 24 മണിക്കൂറായി. ഇന്നലെ 10 മണിക്ക് ശേഷം സ്ഥലം നിശബ്ദമാണ്. ഇപ്പോള്‍ സേഫ് റൂമിലേക്ക് പോലും മാറാന്‍ പറ്റാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. ഞങ്ങളുടെ മേഖലയില്‍ തീവ്രവാദികളുണ്ട്. അതിനാല്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് അറിയിപ്പ് കിട്ടിയതുകൊണ്ടാണ് മുറിക്കകത്ത് ഇരിക്കുന്നത്. രാത്രി ശാന്തമായിരുന്നു. ശബ്ദമുണ്ടാക്കാതെ ജനല്‍ പോലും തുറക്കാതെ മുറിക്കുള്ളില്‍ ഇരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ കൂടി മുറിക്കുള്ളില്‍ തുടരണം. നാട്ടിലുള്ളവര്‍ ഒരുപാട് ഭയപ്പെടേണ്ട. മാക്‌സിമം സേഫായി ഇസ്രയേല്‍ സംരക്ഷിക്കും’- ഷെര്‍ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top