സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കല്‍ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അല്‍ഖുംറയില്‍ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സഹായത്തിന് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

Top