തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത..ചോർത്തിയത് കോൺഗ്രസുകാരോ ?പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ഹൈബി ഈഡന്‍ എം പി. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി വിവാദമാക്കി എന്ന് ഹൈബി ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.വിവാദമുണ്ടാക്കി സംസ്ഥാന സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല സ്വകാര്യ ബില്ലുകള്‍ കൊടുക്കാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിഷയം സംബന്ധിച്ച് എന്റെ പരിപൂര്‍ണമായ അഭിപ്രായം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിവാദം അതോട് കൂടി അവസാനിപ്പിക്കണം എന്നുള്ളതായിരുന്നു എന്റെ അഭ്യര്‍ത്ഥനയും,’ ഹൈബി പറഞ്ഞു. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ബില്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ആശയം പ്രചരിപ്പിക്കുക അത് ചര്‍ച്ച ചെയ്യുക എന്നുള്ളതാണ്. സ്വകാര്യ ബില്ലിന്റെ സ്വഭാവം ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയുമായിരിക്കും. അതാണ് അതിന്റെ രീതി.

ബില്ലുകള്‍ എല്ലാം പാര്‍ലമെന്റ് സ്വീകരിക്കാറില്ല, ഹൈബി പറഞ്ഞു. ബില്ല് ചോര്‍ന്നതില്‍ ദുരൂഹത ഉണ്ടെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാര്‍ലമെന്റില്‍ നോട്ടീസ് കൊടുത്തൊരു ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. അങ്ങനെയിരിക്കെ എങ്ങനെയാണ് ഈ ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്ത് പോയത് എന്ന് എല്ലാവര്‍ക്കും അറിയാം. ഈ ചര്‍ച്ചക്കെല്ലാം കാരണമായത് ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ചെയ്തികളേയും മറച്ച് വെക്കാനുള്ള മാധ്യമമായി ബില്ലിനെ കണ്ടു എന്നേ ഉള്ളൂ. പാര്‍ട്ടി ഇത് നയപരമായി അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്ന് പറഞ്ഞാല്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കും. പാര്‍ട്ടി പറയുന്ന തീരുമാനമാണ് തനിക്ക് അന്തിമമായ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും. ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.

‘തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചർച്ചയാണ് ഞാൻ ഉയർത്തിയത്. തന്നെ രൂക്ഷമായി വിമർശിച്ച പർട്ടിയിയിലെ നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോൾ അവർക്ക് മറുപടി പറയുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നൽകിയതെന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. പാർട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നൽകുന്നത്. ഇത് സെൻസിറ്റീവ് വിഷയമാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചാൽ അംഗീകരിക്കും. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കാനും തയ്യാറാണ്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്ത. ബില്ല് ചോർന്ന വഴി തന്നെ ദുരൂഹമാണെന്ന് ആവർത്തിച്ച ഹൈബി, സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടണമെന്നും ആവശ്യപ്പെട്ടു.

Top