എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ്?’ മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്‍.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പരസ്യമായി പുറത്തേക്ക്. കെപിസിസി പ്രസിഡന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി ഹൈബി ഈഡൻ. ഉറക്കം തൂങ്ങിയായ പ്രസിഡന്‍റിനെ നമുക്ക് ഇനിയും വേണോ എന്നാണ് ഹൈബി ഫേസ് ബുക്കില്‍ കുറിച്ചത്. ഹൈബിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്‍റുകളുണ്ട്. ​മുല്ലപ്പള്ളിയുടെ പേര് നേരിട്ട് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

ഇതിനോടകം കെപിസിസി നേതൃത്വത്തിനെതിരെ വിയോജിപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. അതേസമയം ഹൈക്കമാന്റ് പറഞ്ഞാല്‍ മാത്രമേ സ്ഥാനമൊഴിയൂ എന്ന നിലപാടിലാണ് മുല്ലപ്പള്ളി. സ്ഥാനമൊഴിയാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രമേ സ്ഥാനം ഒഴിയൂ. പ്രതിസന്ധി ഘട്ടത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് പോകാന്‍ തയ്യാറല്ല. പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ് അതിനാല്‍ സ്വയം ഒരു തീരുമാനം എടുക്കില്ല. ഒരാളുടെ തോല്‍വിയായി കാണാനാകില്ല എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഉള്‍പ്പെടെ പത്തൊന്‍പത് സീറ്റില്‍ വിജയിക്കുമ്പോഴും മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്‍റ് എന്ന് ചിലര്‍ ഹൈബിയെ ഓര്‍മിപ്പിച്ചു. നിങ്ങൾക്കിതു പാർട്ടിയിൽ സംസാരിച്ചാൽ പോരെ എന്നാണ് ചിലരുടെ ചോദ്യം. ഒരു കെപിസിസി പ്രസിഡന്‍റില്‍ തീരുമോ, അടിമുടി അഴിച്ചു പണിയണം എന്നെല്ലാം ധാരാളം കമന്‍റുകള്‍ കാണാം.

Top