മെഡിക്കൽ ബിൽ:കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാൻ.ആരോപണം തള്ളി കെ. മുരളീധരൻ

കൊച്ചി: കണ്ണൂർ, കരുണ ബെഡിക്കൽ പ്രവേശന ബിൽ പാസാക്കലിൽ കോടികളുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാൻ. പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

അതേസമയം, മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ ആരോപണത്തെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.മുരളീധരൻ തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്തായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിൽ പാസാക്കാനുള്ള തീരുമാനം എല്ലാവരും ചേർന്നു കൈക്കൊണ്ടതാണ്. ഈ വിഷയം കെപിസിസി രാഷ്ട്രീകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ തന്നെ ഈ ബില്ലിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് ബെന്നി ബെഹനാൻ. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഈ ബിൽ ഗവർണറും തള്ളിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബെന്നി ബെഹനാന്റെ ആവശ്യം.

ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഈ സാഹചര്യത്തിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ വളരെ താഴ്ന്ന റാങ്കിലുള്ള വിദ്യാർഥികൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതും അന്വേഷണ വിധേയമാക്കണം. കണ്ണൂർ, കരുണ മെഡ‍ിക്കൽ കോളജ് മാനേജ്മെന്റുകൾ തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Top