ഹിമാചലില്‍ വോട്ടെടുപ്പ് തുടങ്ങി; 50 ലക്ഷത്തിലധം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമ സഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. 50 ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാാന്‍ പോളിങ് ബൂത്തിലെത്തും. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ 40 ദിവസം കാത്തിരിക്കേണ്ടിവരും. ഡിസംബര്‍ 18നാണ് ഫലം പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഏഴു വട്ടം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അദ്ദേഹം ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. 83 കാരനായ വീര്‍ഭദ്രസിങ് ഇത് എട്ടാം തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വീര്‍ഭദ്രസിങ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പിനു ശേഷം മകന്‍ വിക്രമാദിത്യക്കു ബാറ്റണ്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ വിക്രമാദിത്യയും തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുന്നുണ്ട്. ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് വീര്‍ഭദ്രസിങ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പിനു ശേഷം മകന്‍ വിക്രമാദിത്യക്കു ബാറ്റണ്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ വിക്രമാദിത്യയും തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുന്നുണ്ട്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ഹിമാചലില്‍ നടന്നത്. അന്ന് 36 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 26 സീറ്റുകളില്‍ ബിജെപിയാണ് ജയിച്ചുകയറിയത്. ആറിടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ ജയിച്ചുകയറി.

Top