ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചെടുക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.
അതേസമയം ഇൻഡ്യാ ടുഡേ എക്സിറ്റ് പോൾ കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിന് 30 മുതൽ 40 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ഇൻഡ്യാ ടുഡേ പ്രവചനം. മറുവശത്ത് ആംആദ്മി പാർട്ടി വലിയ പ്രതിസന്ധി നേരിടുമെന്നാണ് പ്രവചനങ്ങൾ.
ഹിമാചൽ പ്രദേശ് എക്സിറ്റ് പോൾ ന്യൂസ് എക്‌സ്-ജൻ കി ബാത്: ബിജെപി- 32-40 കോൺഗ്രസ് 27-34 എഎപി -0 റിപ്പബ്ലിക് ടി വി-പി എം ആർ ക്യു ബിജെപി: 34-39 കോൺഗ്രസ്: 28-33 എഎപി: 0-1 ടൈംസ് നൗ-ഇ.ടി.ജി ബി.ജെ.പി: 34-42 കോൺഗ്രസ്: 24-32 എ.എ.പി: 0 ഇൻഡ്യാ ടുഡേ കോൺഗ്രസ്: 30-40 ബിജെപി: 24-34 എഎപി: 0 മറ്റുള്ളവർ: 4-8 2017ലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഗുജറാത്തിലെ ബിജെപിക്ക് പൂർണ്ണ അനുകൂലമായിരുന്നു.
112 മുതൽ 116 സീറ്റുകൾ വരെയാണ് എക്‌സിറ്റ് പോളുകൾ ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ അല്പം കൂടുതലായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ 89ൽ 48 സീറ്റുകൾ നേടിയ ബിജെപി രണ്ടാം ഘട്ടത്തിൽ 51 സീറ്റുകൾ കൂടി നേടിയതോടെ ആകെയുള്ള 182 സീറ്റിൽ 99 സീറ്റും ബിജെപി കെെയ്യടുക്കയായിരുന്നു.