ഹിന്ദുക്കള്‍ വിദ്യാഭ്യാസത്തില്‍ പിന്നില്‍;യഹൂദന്‍മാര്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ അമേരിക്കയിലെ ഗവേഷണ കേന്ദ്രം നടത്തിയ പഠനം

മതമടിസ്ഥാനത്തില്‍ ലോകത്തിലെ വിദ്യാഭ്യാസ നിലവാരം പഠനറിപ്പോര്‍ട്ടാ ക്കിയിരിക്കു കയാണ് അമേരിക്കന്‍ ഗവേഷക സ്ഥാപനമായ പ്യൂ. ലോകത്തേറ്റവും വിദ്യാഭ്യാസം കുറഞ്ഞ മതവിശ്വാസികള്‍ ഹിന്ദുക്കളാണെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. സമീപ ദശാബ്ദങ്ങളില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും വിദ്യാഭ്യാസപ്പട്ടികയില്‍ ഹിന്ദുക്കള്‍ ഏറ്റവും പിന്നിലാണെന്ന് പഠനം പറയുന്നു.

പഠനത്തിനായി സ്വീകരിച്ച ഏറ്റവും പ്രായംകുറഞ്ഞ വിഭാഗം 25 വയസ്സും അതിനുമുകളിലുള്ളവരുമാണ്. സമീപകാലത്തുണ്ടായ പുരോഗതി ഇവരുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വ്യക്തമാണെന്ന് പഠനം പറയുന്നു. ഹിന്ദുക്കളിലെ ഏറ്റവും പ്രായമുള്ള വിഭാഗത്തെക്കാള്‍ 3.4 വര്‍ഷം കൂടുതലെങ്കിലും വിദ്യാഭ്യാസം ചെറുപ്പക്കാര്‍ക്കുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹിന്ദുക്കളിലെ 41 ശതമാനത്തിനും ഒരുതരത്തിലുള്ള വിദ്യാഭ്യാസവും സിദ്ധിച്ചിട്ടില്ലെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യഹൂദന്മാരാണ് ലോകത്തേറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള മതവിഭാഗമെന്ന് ‘റിലീജിയണ്‍ ആന്‍ഡ് എജ്യുക്കേഷന്‍ എറൗണ്ട് ദ വേള്‍ഡ് ലാര്‍ജ്’ എന്ന പഠനത്തില്‍ പറയുന്നു. ഏറ്റവും കുറവ് പ്രാഥമിക വിദ്യാഭ്യാസം നേടിയ മതവിഭാഗങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. 5.6 വര്‍ഷമാണ് ലോകത്തെ ശരാശരി സ്‌കൂള്‍ വര്‍ഷങ്ങള്‍. 151 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

മുസ്ലിം സ്ത്രീകളുടെ ശരാശരി പഠന വര്‍ഷങ്ങള്‍ 4.9 വര്‍ഷമാണ്.. മുസ്ലിം പുരുഷന്മാരുടേത് 6.4 വര്‍ഷവും. എന്നാല്‍, ഹിന്ദു സ്ത്രീകളുടേത് 4.2 വര്‍ഷവും പുരുഷന്മാരുടേത് 6.9 വര്‍ഷവുമാണ്. പഠന വര്‍ഷങ്ങളുടെ കണക്കില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഏറ്റവും കൂടുതലുള്ളതും ഹിന്ദുക്കളിലാണ്. സ്ത്രീകളെക്കാള്‍ 2.7 വര്‍ഷം കൂടുതല്‍ പഠനവര്‍ഷങ്ങള്‍ പുരുഷന്മാര്‍ക്കുണ്ട്. പഴയ തലമുറയില്‍ 53 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമില്ലെന്ന് പഠനം സൂചിപ്പിക്കുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത് 29 ശതമാനമാണ്.പുതിയ തലമുറയില്‍ ഇത് 38 ശതമാനവും 20 ശതമാനവുമാണ്.

ലോകത്തെ ഹിന്ദുക്കളില്‍ 94 ശതമാനവും ഇന്ത്യയിലാണ് താമസിക്കുന്നത്. നേപ്പാളില്‍ 2.3 ശതമാനവും ബംഗ്ലാദേശില്‍ 1.2 ശതമാനവും. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ശരാശരി പഠന വര്‍ഷം 5.5 വര്‍ഷമാണ്.. നേപ്പാളിലിത് 3.9 ശതമാനവും ബംഗ്ലാദേശില്‍ 4.6 വര്‍ഷവും.

എന്നാല്‍, ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടുന്ന മതവിഭാഗങ്ങളിലൊന്നാണ് ഹിന്ദുക്കള്‍. അമേരിക്കയില്‍ ഹിന്ദുക്കളുടെ ശരാശരി പഠന വര്‍ഷങ്ങള്‍ 15.7 ആണെങ്കില്‍ യഹൂദന്മാരുടേത് 14.7 മാത്രമാണ്. അമേരിക്കക്കാരെക്കാള്‍ ഏറെ മുന്നിലുമാണ് ഹിന്ദുക്കള്‍. 12.9 വര്‍ഷമാണ് അമേരിക്കക്കാരുടെ ശരാശരി പഠന വര്‍ഷങ്ങല്‍. യൂറോപ്പിലും ഹിന്ദുക്കള്‍തന്നെ മുന്നില്‍. ശരാശരി 13.9 വര്‍ഷം.

Top