
കൊച്ചി: കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം ശക്തമാവുകയാണ്.ക്രിസ്ത്യാനികളുടെ നിലനിൽപ്പിനായി ഹിന്ദുക്കളും ക്രിസ്ത്യാനികളും പരസ്പരം കൈകോർക്കണം എന്ന തിരിച്ചറിവ് ശക്തമായിരിക്കയാണ് അതിനാൽ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ കാസയുടെ പ്രതിനിധിയും പങ്കെടുക്കും. ഇന്നിന്റെ സാഹചര്യത്തിൽ ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന പൊതു ഭീഷണിയ്‌ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത് നിലനില്‍പ്പിന്റെ കൂടെ പ്രശ്‌നമാണെന്നും , ഹിന്ദു ക്രിസ്ത്യന്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും , അത് രാജ്യത്തിന്റെ നന്മയ്ക്ക് ഗുണകരവും ഒപ്പം നിലവിലെ കേരളത്തിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകളിൽ നിന്നും ഇരു സമുദായങ്ങൾക്കും തിക്താനുഭവങ്ങൾ മാത്രം നേരിടുന്ന സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം ആവശ്യമാണെന്നും കാസ വിലയിരുത്തുന്നു.
അതിനാൽ തന്നെ കാസയുടെ പ്രതിനിധി ഹിന്ദുമഹാ സമ്മേളനത്തിൽ പങ്കെടുക്കും.ഭാരതത്തിലെ ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ മനസ്സ് തുറന്നുള്ള ചർച്ചയിലൂടെ പരിഹരിക്കുന്നതിനപ്പുറം ഒരു പ്രശ്നങ്ങളും ഇല്ല എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു . വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ പ്രാദേശികമായ ഏതാനും ചില ഹൈന്ദവ പ്രസ്ഥാനങ്ങളുടെയിടയിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള മതപരിവർത്തനം എന്ന അവരുടെ ആശങ്കയും, അതിലൂന്നിയുള്ള ഒറ്റപ്പെട്ടതെങ്കിലും ചില സമയങ്ങളിൽ ഉയർന്നു വരുന്ന ക്രിസ്ത്യനികൾക്കെതിരെയുള്ള അക്രമങ്ങൾക്കും തടയിടാൻ ഹിന്ദു മഹാസമ്മേളനത്തിലൂടെ ഞങ്ങൾക്ക് തുറന്നു കിട്ടുന്ന സൗഹൃദ കൂട്ടായ്മയുടെ വാതിൽ തുടർന്ന് ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന ഉത്തമ ബോധ്യവും ഞങ്ങൾക്കുണ്ട്.
കാലാകാലങ്ങളായി വടക്കേ ഇന്ത്യയിലെ ഒറ്റപെട്ട ആക്രമങ്ങളെ പർവ്വതീകരിച്ചു കാട്ടി അയ്യോ “ഫാസ്സിസം” വരുന്നേയെന്ന് ഭീതിപ്പെടുത്തിക്കൊണ്ട് സ്വന്തം മണ്ണിൽ ലോകത്തിന്റ തന്നെ ശാപമായ യഥാർത്ഥ ഫാസിസത്തെ മതേതര ചായം പുരട്ടി ഇരുമുന്നണികളിലും കുടിയിരുത്തിക്കഴിഞ്ഞു . ഇന്ന് ക്രിസ്ത്യൻ സമൂഹത്തിന്റെ വംശനാശത്തിന് തന്നെ കാരണമായേക്കാവുന്ന രീതിയിൽ താലിബനിസം സമൂഹത്തിൽ പിടിമുറിക്കിയെന്നും , ക്രിസ്ത്യൻ സമൂഹത്തിന്റെ കാലിനിടയിലെ മണ്ണ് ഒലിച്ചു പോയി കൊണ്ടിരിക്കുകയാണെന്നതും ഞങ്ങൾ തിരിച്ചറിയുന്നു.വർത്തമാനകാലഘട്ട സാഹചര്യത്തിൽ ക്രിസ്തുസമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഞങ്ങൾ ഹൈന്ദവ സമൂഹവുമായുള്ള തെറ്റിദ്ധാരണകൾ നീക്കി യോജിപ്പിന്റെ പാതകൾ തേടുവാൻ ആഗ്രഹിക്കുകയാണ്.അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു.
അതോടൊപ്പം തന്നെ കാസയുടെ ഐഡിയോളജിയായ ” എന്റെ രാജ്യം എന്റെ വിശ്വാസം ” ( ദേശീയതയിൽ ഊന്നിയുള്ള വിശ്വാസ സംരക്ഷണം ) എന്നതിൽ പൂർണ അർത്ഥത്തിൽ നീതിപുലർത്തികൊണ്ട് ദേശീയതയോടൊപ്പം ചേർന്ന് നിന്നുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായും ഈ മഹാസമ്മേളനത്തിലേക്കു കാസയ്ക്ക് ലഭിച്ച ഈ ക്ഷണത്തെ ഞങ്ങൾ നോക്കി കാണുന്നു. അനന്തപുരിയിലെ ഹിന്ദുമഹാ സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കാസയുടെ നേതാക്കൾ വ്യക്തമാക്കി .