പാലക്കാട് ∙ വേലന്താവളത്ത് കന്നുകാലിയുമായി വന്ന വാഹനം ഹിന്ദുമുന്നണി പ്രവർത്തകരെന്നു പറയുന്ന സംഘം തടഞ്ഞതായി പ്രചാരണം.ഇന്നലെ രാത്രി ചെക്പോസ്റ്റിന് സമീപമാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ നിന്ന് കന്നുകാലികളുമായി വന്ന ലോറികള്‍ തടഞ്ഞത്. പൊള്ളാച്ചിയിലേക്ക് തന്നെ കാലികളെ തിരിച്ചു കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ലോറിക്കാര് പറയുന്നു.
സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹൈവേ പൊലീസ് എത്തി ലോറികള്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് അയക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ വില്പനയ്ക്കായുള്ള കന്നുകാലി കശാപ്പ് നിയന്ത്രണത്തിന് പിന്നാലെയാണ് കാലികടത്തിന് തടസവുമായി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ഇറങ്ങിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക