ചിരഞ്ജീവിയുടെ മകള്‍ രണ്ടാമതും വിവാഹിതയാകുന്നു; വരന്‍ കളികൂട്ടുകാരന്‍

സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകള്‍ രണ്ടാമതും വിവാഹിതയാകുന്നു. ചിരഞ്ജീവിയുടെ കുടുംബവുമായി ദീര്‍ഘകാലമായി പരിചയമുള്ള കുടുംബത്തില്‍ നിന്നാണ് ശ്രിജക്ക് വിവാഹമുറപ്പിച്ചിരിക്കുന്നത്. എന്‍ ആര്‍ ഐക്കാരനായ കല്യാണ്‍ ആണ് വരന്‍. കുടുംബസുഹൃത്തും ശ്രീജയുടെ കളിക്കൂട്ടുകാരനുമാണ് കല്യാണ്‍. എന്നാല്‍ മകളുടെ വിവാഹത്തെക്കുറിച്ച് ചിരഞ്ജീവി ഇതേവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ചിരഞ്ജീവിയുടെ രണ്ടാമത്തെ മകള്‍ ശ്രിജയാണ് പുനര്‍വിവാഹത്തിനൊരുങ്ങുന്നത്. മാര്‍ച്ചില്‍ ചിറ്റൂരില്‍ വച്ചാണ് ശ്രിജയുടെ വിവാഹം.
ശ്രീജയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ ചിരഞ്ജീവിയുടെ അനുവാദമില്ലാതെ ശ്രീജ ഒളിച്ചോടിപ്പോയി വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സെക്കന്തരാബാദിലെ ആര്യസമാജ് ആശ്രമത്തില്‍വച്ചാണ് കാമുകനായ സിരിഷ് ഭരദ്വാജിനെ ശ്രീജ വിവാഹം ചെയ്തത്. ശീജയ്ക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോഴായിരുന്നു ഇത്.താന്‍ ഒളിച്ചോടി വിവാഹം കഴിച്ച കാര്യം ശ്രീജ തന്നെയാണ് വെളിപ്പെടുത്തിയത്. ശ്രീജയ്ക്ക് 19 വയസ്സും വരന്‍ സിരിഷിന് 22 വയസ്സുമായിരുന്നു അപ്പോള്‍ പ്രായം.

2007ലായിരുന്നു ശ്രിജയുടെ ആദ്യവിവാഹം. സഹപാഠി കൂടിയായ സിരിഷ് ഭരദ്വാജുമായുള്ള ദാമ്പത്യത്തില്‍ ഒരു മകളുമുണ്ട്. പക്ഷേ വിവാഹബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായിരുന്നു ബന്ധം മുറിയാന്‍ കാരണമായത്. 2011ല്‍ ഇരുവരും വിവാഹമോചിതരായി. അതിനുശേഷം മാതാപിതാക്കള്‍ ക്കൊപ്പമായിരുന്നു ശ്രിജ താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലാണ് വരന്‍ കല്യാണും കുടുംബവും സെറ്റിലായിട്ടുള്ളത്. ജൂവലറി ഉടമയാണ് കല്യാണ്‍. വിവാഹത്തിന് മുന്നോടിയായി പസുപ്പ് കുങ്കുമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്നു.തെലുങ്കിലെ ചലച്ചിത്രനടന്മാരില്‍ പ്രമുഖനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ്. 1977ല്‍ ചെന്നൈയിലേക്ക് കുടിയേറിയ ശേഷമാണ് ചിരഞ്ജീവി സിനിമാരംഗത്ത് സജീവമായത്.

Top