2019ലെ പൊതു അവധികള്‍ തീരുമാനിച്ചു; മൊത്തം 27 അവധി ദിനങ്ങള്‍

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ 27 പൊതു അവധി ദിനങ്ങളാണുള്ളത്. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ് അഞ്ച് അവധിദിനങ്ങള്‍. രണ്ട് നിയന്ത്രിത അവധിദിനങ്ങളുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം 16 അവധി ദിനങ്ങളാണുള്ളത്. 2019ലെ സര്‍ക്കാര്‍ അവധി ദിനങ്ങള്‍- ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് നാല് ശിവരാത്രി, ഏപ്രില്‍ 15 വിഷു, ഏപ്രില്‍ 18 പെസഹാ വ്യാഴം, ഏപ്രില്‍ 19 ദുഖവെള്ളി, മെയ് 1 മെയ്ദിനം, ജൂണ്‍ അഞ്ച് ഈദുല്‍ ഫിത്തര്‍, ജൂലൈ 31 കര്‍ക്കടക വാവ്, ഓഗസ്റ്റ് 15സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 23 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 9 മുഹറം, സെപ്റ്റംബര്‍ 10 ഒന്നാം ഓണം .

സെപ്റ്റംബര്‍ 11 തിരുവോണം, സെപ്റ്റംബര്‍ 12 മൂന്നാം ഓണം, സെപ്റ്റംബര്‍ 13 ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം, ഒക്ടോബര്‍ 2ഗാന്ധി ജയന്തി, ഒക്ടോബര്‍ 7 മഹാനവമി, ഒക്ടോബര്‍ എട്ട് വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വരുന്ന പൊതു അവധികള്‍ – ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 21ഈസ്റ്റര്‍, ഓഗസ്റ്റ് 11 ബക്രീദ്, ഒക്ടോബര്‍ 27 ദീപാവലി, നവംബര്‍ 9 നബിദിനം ശനിയാഴ്ചയാണ്.

നിയന്ത്രിത അവധികള്‍- മാര്‍ച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.

Top