യു.എ.ഇയിലും ഒമാനിലും സ്വകാര്യ മേഖലയ്ക്ക് തുടര്‍ച്ചയായ അവധി; ദേശീയ ദിനവും നബിദിനവും അടിപൊളിയാക്കാം

ദുബായ്: യു.എ.ഇയിലും ഒമാനിലും തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ. ദേശീയ ദിനം, നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചു യു .എ .ഇ. യിലെ സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധിയായിരിക്കും.

മനുഷ്യ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. മൂന്നു ദിവസത്തെ അവധിക്കു ശേഷം ഡിസംബര്‍ നാലിനാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പൊതു മേഖലക്ക് അവധി. നവംബര്‍ 29ന് ശേഷം ഡിസംബര്‍ നാലിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറക്കുക.

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു- സ്വകാര്യ മേഖലകളില്‍ അഞ്ചു ദിവസത്തെ അവധി. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും.ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്

Top