ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് കോവിഡ് കെയര്‍ പാക്കേജുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: അതി തീവ്രമല്ലാത്ത, പ്രകടമായ ലക്ഷണങ്ങളില്ലാതെ ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്കായി കോവിഡ് കെയര്‍ ആന്റ് ടെസ്റ്റിങ്ങ് സംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. കോവിഡ് സ്‌ക്രീനിംഗ് കണ്‍സള്‍ട്ടേഷന്‍, പ്രതിദിന പരിശോധന, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്, വീടുകളില്‍ മരുന്നുകള്‍ എത്തിക്കല്‍, അത്യാവശ്യഘട്ടങ്ങളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍, ഹോം കെയര്‍ കിറ്റ് തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് 25 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ബുക്കിങ്ങിലൂടെ ഈ സേവനങ്ങള്‍ ലഭിക്കുന്നതിന് 0484- 2910012, 9656900760

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് സിറ്റിയിലെ എല്ലാ ഹോസ്പിറ്റലുകളും നിറയുന്നതിന് കാരണമായിരിക്കുകയാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍ പറഞ്ഞു. കോവിഡ് കെയര്‍ പദ്ധതി ശാക്തീകരിക്കുന്നതിലൂടെ പ്രായമായവര്‍ക്കും പ്രത്യേകിച്ച് പതിവ് പരിശോധനകള്‍ ആവശ്യമായി വരുന്നവര്‍ക്കും ഏറെ പ്രയോജനകരമാവുമെന്നും അമ്പിളി വിജയരാഘവന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top