സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കര്‍; പൊട്ടത്തരമാണെന്ന് സോനം കപൂര്‍

കൊച്ചി:സ്വവര്ഗാനുരാഗത്തെ കുറിച്ചുള്ള ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ ബോളിവുഡ് സുന്ദരി സോനം കപൂര്‍. സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്നും പതിയെ പതിയെ അത് മാറുമെന്നും വ്യക്തമാക്കിയ രവി ശങ്കറിന് ഇത് ജന്മനാ ലഭിക്കുന്നതാണെന്നും സാധാരണമാണെന്നും താരം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് സോനം രവി ശങ്കറിനെതിരെ പ്രതികരിച്ചത്.

‘സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല മറിച്ച് അത് ജന്മനാ ഉണ്ടാകുന്നതാണ്. തീര്‍ത്തും സാധാരണ സംഭവം. അത് മാറ്റാന്‍ കഴിയുമെന്ന് പറയുന്നത് നിരുത്തരവാദപരമാണ്’ സോനം കുറിച്ചു.

 

തന്റെ ലൈംഗിക ആഭിമുഖ്യത്തെ സുഹൃത്തുക്കളും കുടുംബവും കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെ കാണണമെന്നുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

നിങ്ങള്‍ ഒരു രോഗിയാണെന്നോ അല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ കരുതുന്നില്ലെങ്കില്‍ ആര്‍ക്കും നിങ്ങളെ അപമാനിക്കാന്‍ കഴിയില്ല. അത് പോലെ നിങ്ങള്‍ മോശക്കാരാണെന്ന് കരുതുകയാണെങ്കില്‍ ആര്‍ക്കും നിങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുകയുമില്ല. അദ്ദേഹം മറുപടിയായി പറഞ്ഞു. കൂടാതെ സ്വവര്‍ഗാനുരാഗം ഒരു പ്രവണതയായെന്നും പതിയെ മാറുമെന്നും പറഞ്ഞ രവി ശങ്കര്‍ അത്തരത്തിലുള്ള ഒരുപാട് പേരെ തനിക്കറിയാമെന്നും വ്യക്തമാക്കി

Top