വാക്സിനെടുത്താൽ അരമണിക്കൂർ സെക്‌സ് ഫ്രീ!! ആൾക്കാരെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി സോനാ ക്ലബ്

വിയന്ന : വാക്സിനെടുക്കാൻ വരുന്നവർക്ക് ഫ്രീ സെക്സ് ഓഫർ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക്, അരമണിക്കൂർ നേരം സൗജന്യ സെക്സ് ആണ് ഇവർ ഓഫർ ചെയ്യുന്നത്. The FunPalast: Sex Star Sauna Club എന്ന സ്ഥാപനമാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. വാക്സിൻ എടുക്കാൻ തയ്യാറാവുന്നവർക്ക് ക്ലബ്ബിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തിരഞ്ഞെടുക്കാനുള്ള അവസരവും തങ്ങൾ നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. നവംബർ ഒന്നാം തീയതി തുടങ്ങിയ ഈ പ്രോജക്റ്റ്, ഇനിയും വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുന്ന ജനങ്ങളെ അതിനായി പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് എന്ന് സോനാ ക്ലബ് ഡയറക്ടർ ക്രിസ്റ്റോഫ് ലൈലാഷെർ റോയിട്ടേഴ്‌സ് ടിവിയോട് പറഞ്ഞു. അറിയിച്ചു.

നിലവിൽ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളത്. കുത്തിവെപ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് ഉണ്ടെങ്കിലും, വാക്സിനേറ്റ് ചെയ്യപ്പെടാത്തവർക്ക് അവിടത്തെ ഒരുവിധം റെസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും, സലൂണുകളിലും, പൊതു പരിപാടികളിലും ഒന്നും പ്രവേശനമില്ല. പുതിയ കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് ഗവണ്മെന്റ് വാക്സിനേറ്റ് ചെയ്യാൻ വിസമ്മതിക്കുന്നവർക്കെതിരെയുള്ള നിലപാട് കടുപ്പിക്കുന്നത്.

എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം നാലുമണി മുതൽ രാത്രി പത്തുമണി വരെ ഇങ്ങനെ ‘ഫ്രീ സെക്സ്’ വാക്സിനുകൾ നൽകപ്പെടും എന്ന് ക്ലബ് അധികൃതർ അറിയിക്കുന്നു. പതിനാലു വയസ്സിന് മുകളിലുള്ളവർക്കും മുതിർന്നവർക്കൊപ്പം വന്നാൽ ഈ ക്ലിനിക്കിലെ വാക്സിനേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം എന്നും ക്ലബ് അധികൃതർ പറയുന്നു. വിയന്നയിൽ പ്രസിദ്ധ ശില്പി ഗുസ്താവ് ക്ലിംറ്റിന്റെ സ്മാരകത്തിന് തൊട്ടടുത്താണ് തങ്ങളുടെ സോനാ ക്ളബ് എന്നും, പലപ്പോഴും തങ്ങളുടെ അടുക്കൽ എത്താറുള്ളവർ നേരം വൈകി വീട്ടിൽ ചെന്നാൽ, ഈ സ്മാരകം സന്ദർശിച്ചു എന്നാണ് ഒഴിവുകഴിവായി പറയാറുള്ളത് എന്നും സോനക്ലബ്‌ ഉടമ കൂട്ടിച്ചേർത്തു.

Top