പുരുഷന്മാര്‍ തേനും മുട്ടയും ഒന്നിച്ച് കഴിച്ചാല്‍ സംഭവിക്കുന്നതെന്ത് ?

പുരുഷന്മാര്‍ തേനും മുട്ടയും ഒന്നിച്ച് കഴിച്ചാല്‍ എന്തു സംഭവിക്കും ?പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായി പലകാര്യങ്ങളും നിര്‍ദേശിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ഒരു ഒറ്റമൂലിയാണ് തേനും മുട്ടയും . മുട്ട, തേന്‍, ഇഞ്ചി എന്നിവയാണ് ഈ ഒറ്റമൂലിക്ക് വേണ്ടത്. അരടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പുണ്‍ തേന്‍, എന്നിവയാണ് ആവശ്യമായ സാധനങ്ങള്‍.
പകുതി പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് ഇഞ്ചി നീര്, തേന്‍ എന്നിവ നന്നായി യോജിപ്പിച്ച് ചേര്‍ക്കുക. ഇത് ഒരു മാസം തുടര്‍ച്ചയായി രാത്രി ഭക്ഷണത്തിനു ശേഷം ഉപയോഗിക്കുന്നതു മികച്ചമാറ്റം ഉണ്ടാക്കും എന്നു പറയുന്നു. ലൈംഗികാരോഗ്യത്തിനു പുറമേ ശരീര ആരോഗ്യം പ്രതിരോധശേഷി എന്നിവയ്ക്കും ഇതു നല്ലതാണ്.

അതേപോലെ തന്നെ മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും ചേര്‍ത്ത് ഒരു പിടി പിടിച്ചാല്‍ മുടി കൊഴിച്ചില്‍ തടയാനുള്ള ഒരു ഔഷധം വീട്ടിലുണ്ടാക്കാം .പ്രോട്ടീനുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ പോഷകങ്ങള്‍ അടങ്ങിയതാണ്. ഇതിലെ ലെസിതിന്‍ എന്ന ഫാറ്റി ആസിഡ് ചുരുണ്ട മുടി മാറ്റുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.hair-fall രോമകൂപങ്ങളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ബയോടിനുകളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.മുടിക്ക് ഈര്‍പ്പം നല്‍കുന്നതും ശക്തമായ ആന്റി ഓക്‌സിഡന്റ് അടങ്ങിയതുമായ പ്രകൃതിദത്തമായ ഒന്നാണ് തേന്‍. രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്ന പോഷകങ്ങളാല്‍ സമ്പന്നമായ തേന്‍ മുടി വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മുട്ടയുടെ മഞ്ഞക്കരുവും ആവണക്കെണ്ണയുമായി തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ല, ആരോഗ്യകരമായ മുടിക്കും നല്ലതാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുടികൊഴിച്ചിലും മുടി വേഗം വളരാത്തതുമാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നുകൂടിയായി മുടികൊഴിച്ചില്‍ മാറിയിട്ടുണ്ട്. മുടികൊഴിച്ചില്‍ മൂലം പലര്‍ക്കും ആളുകളെ അഭിമുഖീകരിക്കാന്‍ പോലും സാധിക്കാതെ വരുന്നു. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയ്ക്കും പലതരം ചികിത്സകളും നടത്തി വരുന്നുണ്ട്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് ഇതില്‍ ഒന്ന്. പക്ഷേ, ഇത് ഒത്തിരി ചെലവേറിയതാണ്. എന്നാല്‍, ഇനി ഒട്ടും വിഷമിക്കേണ്ട. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം മുടികൊഴിച്ചില്‍ തടയാനൊരു ഔഷധം.honey-castoe-oilആവണക്കെണ്ണയ്ക്ക് ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതിലെ റിസിനോലൈസ് ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും തലയോട്ടിയിലേക്ക് രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് മുടിവളര്‍ച്ച ത്വരിതപ്പെടുത്തും. തലയോട്ടിയിലെ മുടിയുടെ രോമകൂപത്തെ പരിപോഷിപ്പിച്ച് കൊഴിയുന്ന മുടികള്‍ വീണ്ടും വളരാന്‍ സഹായിക്കുന്നു.

വീട്ടില്‍ ലഭിക്കുന്ന മൂന്നു സാധനങ്ങള്‍ മാത്രം മതി, ഈ മാന്ത്രിക ഔഷധം ഉണ്ടാക്കാന്‍. മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും. ഇനി ആദ്യം ഓരോന്നിന്റെയും ഗുണങ്ങളറിയാം
ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞക്കരുവും തേനും ഒരുമിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക. മൂന്നും നന്നായി ഇളകിച്ചേര്‍ന്നു എന്നു ഉറപ്പാകുന്നതു വരെ ഇളക്കണം. തുടര്‍ന്ന് ഇത് മുടിയില്‍ മുഴുവനും നന്നായി തേച്ചുപിടിക്കുക. തലയോട്ടിയിലും തട്ടുന്ന വിധത്തിലായിരിക്കണം തേച്ചു പിടിപ്പിക്കേണ്ടത്. മൂന്നു മണിക്കൂര്‍ ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കണം. 3 മണിക്കൂറിനു ശേഷം അല്‍പം ഷാംപൂ ചേര്‍ത്ത് ഇളംചൂടുള്ള വെള്ളം ചേര്‍ത്ത് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് .

Top