യുവതിക്കൊപ്പം നഗ്നചിത്രം പകർത്തി,5 ലക്ഷം തട്ടി!..കാസർകോട്ട് ഹണിട്രാപ് സംഘം അറസ്റ്റിൽ

കാസർകോട് : അൻപത്തൊൻപതുകാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം കാസർകോട് അറസ്റ്റിൽ. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മാങ്ങാട് സ്വദേശിയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴു പേരെയാണ് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

‌‌‌അഞ്ചു ലക്ഷം രൂപ നൽകിയെന്നും വീണ്ടും ഭീഷണി തുടർന്നപ്പോൾ പൊലീസ് പരാതി നൽകുകയായിരുന്നെന്നും പരാതിക്കാരൻ അറിയിച്ചു. ദിൽഷാദ്, സിദ്ദിഖ്, ലുബ്ന, ഫൈസൽ എന്നിവരും പേരു വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരനുമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ലുബ്ന ജനുവരി 25ന് ലാപ്ടോപ് വാങ്ങാൻ എന്ന വ്യാജേന ഇയാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലുബ്നയ്ക്കൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തി. തുടർന്ന് ഈ നഗ്നചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് പരാതിക്കാരൻ പറഞ്ഞു.

മാത്രമല്ല പടന്നക്കാടുള്ള ഒരു വീട്ടിൽ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി പൊലീസിൽ പരാതി നൽകുമെന്നും ലുബ്ന ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ മൊഴിയിൽ പറയുന്നു. . ഇക്കാര്യങ്ങൾ വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ച് ജീവിതം തകർക്കുമെന്നു പറഞ്ഞു. തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപിച്ചു. തുടർന്ന് 10,000 രൂപ ഗൂഗിൾ പേ വഴിയും 4,90,000 രൂപ പണമായും ആകെ 5,00,000 രൂപ അപഹരിച്ചെന്നും പരാതിക്കാരൻ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി.

Top