ഹോളീവുഡ് സംവിധായകന്റെ മകന്‍ ഐഎസ് ഭീകരന്‍; 13-ാം വയസില്‍ പുരോഹിതനാകാന്‍ ആഗ്രഹിച്ചവന്റെ കയ്യില്‍ ഇപ്പോഴുള്ളത് അത്യാധുനിക ആയുധങ്ങള്‍; മകന്‍ അത്മഹത്യാ ബോംബായി മാറുമെന്ന ഭീതിയില്‍ അമ്മ

 

sy1

സിറിയ: ഹോളീവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ മകന്‍ ഇസ്ലാംമതം സ്വീകരിച്ച് സിറിയയില്‍ അല്‍ഖ്വയിദ – ഐസ് തീവ്രവാദ സേനയുടെ ഭാഗമായതിന്റെ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഐസ് വീഡിയോയിലാണ് ഹോളീവുഡ് സംവിധായകന്‍ പാട്രിക്കിന്റെ മകന്‍ ലൂക്കാസ് കെന്നി(26)് മതംമാറി അബു ബാഷിര്‍ അല്‍ ബ്രിട്ടാണി എന്നപേരില്‍ ഇസ്ലാം മതം സ്വീകരിച്ചു തീവ്രവാദ പ്രവര്‍ത്തനത്തില്‍ സജീവമായ വിവരം പുറത്തു വന്നത്. തനിക്കു മനുഷ്യബോംബായി മാറുകയോ, റഷ്യന്‍ – അമേരിക്കന്‍ സേനയെ തകര്‍ക്കുകയോ വേണമെന്നു അബൂ ബാഷിര്‍ അമ്മയോടു വെളിപ്പെടുത്തിയതായി സൂചനലഭിച്ചിട്ടുണ്ട്.

sy2
ബോളീവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനൊപ്പം ഇന്‍ഡ്യാനാ ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസൈഡ് എന്നീ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ലൂക്കാസിന്റെ പിതാവ് പാട്രിക്. ബ്രിട്ടീഷ് കത്തോലിക്കനായ ലൂക്കാസ് അടുത്തിടെയാണ് മതംമാറി ഇസ്ലാം മതം സ്വീകരിച്ച ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. സ്‌കൂളില്‍ പഠിച്ചിരുന്നകാലത്ത് വൈദികനാകണമെന്ന ആഗ്രഹത്തോടെയാണ് ലൂക്കാസ് ജീവിച്ചിരുന്നതെന്നു മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നു. കത്തോലിക്കേറ്റ് പ്രൈമറി സ്‌കൂളിലും, സെക്കന്‍ഡറി സ്‌കൂളിലുമാണ് ഇദ്ദേഹം യുവാവായിരുന്നപ്പോള്‍ പഠിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sy3

sy4
53കാരിയായ ഇയാളുടെ അമ്മ ഡെബോറാ ഫിലിപ്പും പിതാവും ഇദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ തന്നെ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് താന്‍ എങ്ങിനെ ഒരു മുസ്ലീം തീവ്രവാദിയായി എന്നതു വെളിപ്പെടുത്തി അമ്മയ്ക്കു യുവാവിന്റെ ഇമെയില്‍ സന്ദേശം എത്തിയത്. സ്‌കൂള്‍ വിട്ട ശേഷം ലൂക്കാസ് നേരെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലേക്കാണ് പോയത്. ഇവിടെ റോക്ക് ബാന്‍ഡിന്റെ ഭാഗമായിരിക്കെയാണ് തന്റെ ജീവനത്തില്‍ മാറ്റമുണ്ടായതെന്നു ഇദ്ദേഹം അമ്മയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

Top