റിയാദ്: മക്കയില്‍ വ്യാഴാഴ്ച മരിച്ചത് മൂന്ന് മലയാളികള്‍. മലപ്പറം ചേലേമ്പ്ര സ്വദേശി അബ്ദുറഹ്മാന്‍ തിരക്കില്‍ പെട്ടാണ് മരിച്ചത്. മൃതദേഹം മക്കയില്‍ ഖബറടക്കും.കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഹാജി ദേഹാസ്വാസ്ഥ്യം മൂലമാണ് മരിച്ചത്.കണ്ണൂര്‍ സ്വദേശി കണിയങ്കണ്ടി അബൂബക്കര്‍ ഹാജി മരിച്ചത് തിരക്കില്‍ പെട്ടാണോ എന്ന് വ്യക്തമല്ല.
തിരക്കില്‍ പെട്ട് മരിച്ചവരില്‍ അധികവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യാക്കാരില്‍ എത്ര പേര്‍ അപകടത്തില്‍ പെട്ടു എന്ന് കൃത്യമായ വിവരം വെള്ളിയാഴ്ച രാവിലെ മാത്രമേ അറിയാനാകൂ.മലപ്പുറം,ചേലേമ്പ്ര ആശാരിപ്പടി അബ്ദുറഹ്മാന്‍(51) 25 വര്‍ഷമായി റിയാദില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദു റഹ്മാന്‍. കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് തിക്കിലും തിരക്കില്‍ പെട്ട് മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. ലക്ഷദ്വീപ് സ്വദേശിക്ക് ഗുതുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 717 പേരാണ് ദുരന്തത്തില്‍ ഇതുവരെയായി മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.