ഒടുവില്‍ അതും സംഭവിച്ചു; ഹൊറര്‍ സിനിമയിലെ കഥാപാത്രം ടിവിയില്‍ നിന്ന് പുറത്തേക്ക്…

2002 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് ദ റിങ്. ജാപ്പനീസ് ഹൊറര്‍ ചിത്രമായ റിങ്ങുവിന്റെ റീമേയ്ക്ക് ആയിരുന്നു ഈ ചിത്രം. ഈ ചിത്രം കണ്ട് പേടിക്കാത്തവര്‍ വിരളം. ചിത്രത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന കഥാപാത്രമാണ് സമാര എന്ന പെണ്‍കുട്ടി. വെള്ള വസ്ത്രവും മുന്നിലോട്ട് പടര്‍ത്തിയിട്ട മുടിയുമായി പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രം എല്ലാവരുടെയും ഉറക്കം കെടുത്തി. ടെലിവിഷന്‍ സ്‌ക്രീനിനുള്ളില്‍ സമാരയെ കണുമ്പോള്‍ പേടിക്കുന്നവര്‍ ടെലിവിഷന്‍ സ്‌ക്രീനിലൂടെ പുറത്തോട്ടു വരുന്ന അവളെ കണ്ടാല്‍ എന്ത് ചെയ്യും. എന്നാല്‍ ഈ കഥാപാത്രം ടെലിവിഷന്‍ സ്‌ക്രീനിന് പുറത്തേക്ക് വന്നിരിക്കുകയാണ്. അഭിഷേക് സിംങ് എന്ന വ്യക്തിയാണ് ഈ ഹൊറര്‍ കഥാപാത്രത്തെ ടെലിവിഷന് പുറത്ത് എത്തിച്ചത്. ആര്‍ഗ്യുമെന്റഡ് റിയാലിറ്റി ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. കിണറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന സമാര മുന്നോട്ട് വന്ന് ടെലിവിഷന്‍ സ്‌ക്രീനും താണ്ടി പുറത്തെത്തുന്നു. കണ്ട് നില്‍ക്കുന്നവര്‍ പേടിച്ച് വിറയ്ക്കുമെന്ന് ഉറപ്പ്. തുടര്‍ന്ന് സമാര അഭിഷേകിനെ ഹാളില്‍ നിന്ന് പിന്തുടര്‍ന്ന് ഇടനാഴി വരെ ഓടിക്കുന്നതും വീഡിയോയില്‍ കാണാം. ആര്‍ഗ്യുമെന്റ് റിയാലിറ്റി, എആര്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇത് ഉപയോഗിച്ചാണ് ഹൊറര്‍ ചിത്രത്തെ കൂടുതല്‍ ഹൊറര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top