അഭിനയത്തിനിടയ്ക്ക് താരങ്ങള്‍ കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും തിരികെ വരാന്‍ സമയമെടുക്കുകയും ചെയ്യുന്നതിന്റെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. വിഷാദ രംഗങ്ങളിലും മറ്റു അഭിനയിക്കുന്നവരിലാണ് ഈ കാര്യം ഏറെയും നടക്കുന്നത്. മാനസികമായി ആരംഗങ്ങളില്‍ നിന്നും മുക്തമാകാന്‍ അവരില്‍ പലരും സമയമെടുക്കുന്നത് സ്വഭാവികം മാത്രം. എന്നാല്‍ ഒരു പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ പ്രധാന താരത്തിന്റെ ശരീരത്തില്‍ ആത്മാവു പ്രവേശിച്ചാലോ? വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ അമ്പരപ്പിക്കുന്നതാണ്. കംബോഡിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള വിഡിയോയില്‍ കാണുന്നത് ഒരു ഷൂട്ടിങ് സ്ഥലത്തു നിന്നുള്ള ഏതാനും രംഗങ്ങളാണ്. ഒരു മുറിക്കുള്ളില്‍ കൂനിക്കൂടിയിരിക്കുന്ന യുവതിയെയും പരിഭ്രാന്തരായി കൂടിനില്‍ക്കുന്ന ഏതാനുംപേരെയും കാണാം. അസാധാരണമായ വേഷം ധരിച്ചിരിക്കുന്ന പെണ്‍കുട്ടി ചിത്രത്തില്‍ പ്രേതത്തെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചെയ്യുന്നയാളായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ യഥാര്‍ഥ ആത്മാവു കയറിയെന്നാണ് ഷൂട്ടിങ് സെറ്റിലുള്ളവരുടെ വാദം. ചിത്രീകരണം നടക്കുന്നതിനിടെ പ്രേതമായി അഭിനയിക്കുന്ന യുവതി മറ്റൊരു നടിയെ ലോഹക്കമ്പി ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കിയെന്നും ഇതുകണ്ടതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായെന്നുമാണ് ദൃക്‌സാക്ഷികളുടെ വാദം. ക്രൂവിലെ അംഗങ്ങളിലൊരാള്‍ തന്നെയാണ് വീഡിയോ യഥാര്‍ഥാണെന്നു പറഞ്ഞ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഞങ്ങളുടെ ഷൂട്ടിങ് സെറ്റില്‍ സംഭവിച്ച അപ്രതീക്ഷിത അനുഭവം എന്നു പറഞ്ഞായിരുന്നു വീഡിയോ പങ്കുവച്ചത്. ഷൂട്ടിനിടയില്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ വീഡിയോ എത്രമാത്രം വിശ്വസനീയമാണെന്നതും വ്യക്തമല്ല. സിനിമയ്ക്കു കൂടുതല്‍ പ്രചാരം കിട്ടുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ ചെയ്ത പ്രാങ്ക് വിഡിയോ ആകാം ഇതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും പ്രേത സിനിമകളുടെ ആരാധകര്‍ക്ക് ഈ വീഡിയോയും ഒരു കൗതുകമായിരിക്കുകയാണ്.
പ്രേതസിനിമ ചിത്രീകരിക്കുന്നതിനിടെ നടിയുടെ ദേഹത്ത് ഒറിജിനല്‍ പ്രേതം കയറി; പിന്നീട് നടന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്…
Tags: horror