മുംബൈ :ഹോട്ട് ലുക്കില്‍ വെള്ളത്തില്‍ യോഗ പരിശീലനം നടത്തുന്ന യാമിയുടെ യോഗ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു.ബോളിവുഡില്‍ നായികയായെത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന യാമി ഗൗതം ഇപ്പോള്‍ യോഗാഭ്യാസത്തിന്റെ തിരക്കിലാണ്. ശരീരസൗന്ദര്യം നിലനിര്‍ത്താനുള്ള തീവ്ര പ്രയത്‌നത്തിലാണ് ഈ താരസുന്ദരി.കരയിലെ യോഗാ പ്രകടനങ്ങളിലല്ല, വെള്ളത്തിലെ യോഗാഭ്യാസത്തിലാണ് താരം കൈ വെച്ചിരിക്കുന്നത്.ഹോട്ട് ലുക്കിലുള്ള യാമിയുടെ വെള്ളത്തിലുള്ള യോഗ മുറകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.പരിശീലകയുടെ സഹായത്തോടെ കറുത്ത വസ്ത്രത്തില്‍ യോഗ അഭ്യസിക്കുന്നതാണ് വീഡിയോ. പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ യാമി ബോളിവുഡിലെ തിരക്കുള്ള താരമാവുകയായിരുന്നു.ഹൃത്വിക് റോഷനോടൊപ്പം എത്തിയ ‘കാബില്‍’ എന്ന ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു.മലയാളത്തിലും യാമി അഭിനയിച്ചിട്ടുണ്ട്.
യോഗക്കപ്പുറം യാമിയുടെ ഹോട്ട് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് യഥാര്‍ത്ഥ വസ്തുത. കറുത്ത വസ്ത്രങ്ങള്‍ യോഗ ട്രെയ്നിയുടെ സഹായത്തോടെ യാമി വെള്ളത്തില്‍ യോഗ അഭ്യസിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്.പരസ്യ ചിത്രങ്ങളിലൂടെ മോഡലായി കടന്നു വന്ന യാമി ഗൗതം അധികം വൈകാതെ തന്നെ ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരുന്നു. ഹൃത്വിക് റോഷന്റെ നായികയായി യാമിയെത്തിയ ‘കാബില്‍’ ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. പൃഥ്വിരാജ് നായകനായി 2012ല്‍ പുറത്തിറങ്ങിയ ‘ഹീറോ’യാണ് യാമി അഭിനയിച്ച മലയാള ചിത്രം.