12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവിന്റെ വീട് നാളെ പൊളിക്കും; അനധികൃത നിർമാണമെന്ന് അധികൃതർ

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന്റെ വീട് നാളെ പൊളിക്കും. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭരത് സോണിയുടെ വീടാണ് അധികൃതര്‍ പൊളിക്കുന്നത്. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് നടപടി. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂര പീഡനത്തിന് ഇരയായ ശേഷം അര്‍ദ്ധനഗ്‌നാവസ്ഥയില്‍ ചോരയൊലിപ്പിച്ച് സഹായത്തിനായി വീടുവീടാന്തരം കയറിയിറങ്ങിയ പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമിയിലെ വീട്ടിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെന്നും അതിനാല്‍ പൊളിക്കുന്നതിന് നോട്ടീസ് ആവശ്യമില്ലെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിംഗ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

700 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഭരത് പിടിയിലായത്.

Top