രാജ്യത്തെ പൗരനെ തിരിച്ചറിയാനും വ്യക്തിയുടെ എല്ലാ വിവരങ്ങളും ഒറ്റ നമ്പരില്‍ ക്രോഡീകരിക്കാനും ഉള്ള ശ്രമമാണ് ആധാറിലൂടെ നടക്കുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡിന്റെ സുരക്ഷിതത്വം നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഹനുമാന് വരെ ആധാര്‍ കാര്‍ഡി രാജ്യത്ത് ലഭിച്ചത് തമാശയുമായി. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ ഒരു കിണറുനിറയെ ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചിരിക്കുകയാണ്.
യവത്മാല്‍ ജില്ലയിലെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള ആധാര്‍കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം.അധികൃതരെ ഞെട്ടിച്ച സംഭവത്തില്‍ യവത്മാല്‍ ജില്ലാ കളക്ടര്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു. പോസ്റ്റോഫീസില്‍ നിന്ന് വിതരണം ചെയ്യാനുള്ള കാര്‍ഡാണ് ഇതെന്നാണ് പ്രഥമീക വിലയിരുത്തല്‍.
പ്രദേശത്ത് കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ഞായറാഴ്ച കിണര്‍ ശുചിയാക്കിയപ്പോഴാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി കാര്‍ഡുകള്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനാല്‍ ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. തുര്‍ന്ന് കിണറുകളെല്ലാം ശുചിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശുചിയാക്കുന്നതിനിയില്‍ കണ്ടെത്തിയ പ്ലാസിറ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് ഒര്‍ജിനല്‍ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചില കാര്‍ഡുകള്‍ ഭാഗികമായി നശിച്ച നിലയിലായിരുന്നു, ബാക്കിയുള്ളവ വ്യക്തമായി വായിക്കാന്‍ കഴിയുന്നവയായിരുന്നു. തപാല്‍ വകുപ്പ് വഴിയാണ് ആധാര്‍ കാര്‍ഡ് വിതരണം ചെയ്യാറുള്ളത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഫോണ്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രീംകോടതി വിധി ഇന്നലെ വന്നിരുന്നു. എല്ലാ സേവനങ്ങളും ഇടപാടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്‌പോഴും ഇതിന്റെ സുരക്ഷ സംബന്ധിച്ച് പൊതുസമൂഹം ഉയര്‍ത്തുന്ന ആശങ്കകള്‍ അസ്ഥാനത്തല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.