കള്ളവോട്ട് തടയാൻ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കും. പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകി നിയമ ഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മോദി സർക്കാർ.തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിന്നിൽ കള്ളവോട്ടും ഇരട്ട വോട്ടും തടയുക,വോട്ടർ പട്ടിക കൂടുതൽ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമമന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ നൽകും. ​

തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്നാണ് സർക്കാരിന്റെ വാദം.തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യ പ്രകാരമാണ് നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സർക്കാർ തീരുമാനിച്ചത്. ഏകദേശം 32 കോടി തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് കേന്ദ്ര സർക്കാർ ഇത് ഉപേക്ഷിക്കുകയായിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന സുപ്രീം കോടതി വിധി വന്നതോടെ പദ്ധതി വീണ്ടും ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു.

Top