നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു

റാഞ്ചി: നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഝാര്‍ഖണ്ഡിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭര്‍ത്താവുതന്നെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ജാര്‍ഗണ്ഡിലെ പാലമൗ ജില്ലയിലാണ് ഭര്‍ത്താവ് അഫ്സല്‍ അന്‍സാരിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെ പീഡിപ്പിച്ചത്. ഇതേ ഗ്രാമത്തിലെ യുവതിയെ കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അന്‍സാരി വിവാഹം ചെയ്തത്.

രാത്രിയില്‍ കൂട്ടുകാരോടൊപ്പം വീട്ടിലെത്തിയ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കുതയായിരുന്നെന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മൂവരും ചേര്‍ന്ന് മണിക്കൂറികളോളം പീഡിപ്പിച്ചതായും പീഡനം റെക്കോര്‍ഡ് ചെയ്ത പ്രതികള്‍ സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിറ്റേന്ന് ഭര്‍തൃ വീട്ടില്‍നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിയ യുവതി സംഭവം മാതാപിതാക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം പൊലീസില്‍ എത്തിയതിനെ തുടര്‍ന്ന് ഒളിവില്‍പോയ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബബ്!ലൂ സിങ്, അഫ്സല്‍ മിയാന്‍ എന്നീ സുഹൃത്തുക്കള്‍ക്കും വേണ്ടിതെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Top