
ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റു മൂന്നുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയും ഭര്‍ത്താവും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വീടിന് പുറത്തുവെച്ചുണ്ടായ വാക് തര്‍ക്കതിനിടയില്‍ യുവതിക്ക് പരിക്കേറ്റിരുന്നു. അയല്‍വാസികളില്‍ നിന്നാണ് മകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് യുവതിയുടെ വീട്ടുകാരറിഞ്ഞത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ യുവതിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.