ഭര്‍ത്താവിനോട് കണ്ണടച്ച് ധ്യാനിക്കാന്‍ പറഞ്ഞ യുവതി കാമുകനെ കൊണ്ട് യുവാവിന്റെ തല വെട്ടി. ബിഹാറിലെ സമസ്തപുര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ നവംബര്‍ 26 ന് പുലര്‍ച്ചെയാണ് ദീപക് എന്ന വ്യക്തിയുടെ ജഡം തല അറുത്ത നിലയില്‍ സമസ്തപുരയിലെ ഒരു നദിക്കരയില്‍ നിന്നും കണ്ടെത്തുന്നത്.ദീപകിന്റെ ഭാര്യ കാജോളിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം യുവതിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവതിയും കാമുകന്‍ ലക്ഷമണും തമ്മിലുള്ള ബന്ധം പൊലീസിന് വെളിവാകുന്നത്. സമീപത്തെ ഒരു വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു കാജോള്‍. ലക്ഷമണും ഇതേ സ്‌കൂളിലെ അധ്യാപകനാണ്. ഇങ്ങനെയാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുന്നത്.ഇക്കാര്യത്തില്‍ ദീപകിന് ചില സംശയങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ജീവിതത്തില്‍ നിന്നും ദീപകിനെ ഒഴിവാക്കണമെന്ന് കാജോളും ലക്ഷമണും തീരുമാനിച്ചു. ഇത് പ്രകാരം ഇവര്‍ ഒരു അവസരം ലഭിക്കുന്നതിനായി കാത്തു നിന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ദീപകിന് ശാരീരികമായ ചില അവശതകള്‍ നേരിട്ട് വരികയായിരുന്നു.അവശതകള്‍ മാറുവാനും വീട്ടില്‍ സമ്പത്ത് കൈവരാനും നദിക്കരയില്‍ പോയി പൂജ ചെയ്താല്‍ മതിയെന്ന് കാജോളും ലക്ഷമണും ദീപകിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇദ്ദേഹത്തിനെയും കൊണ്ട് രാത്രി പുഴക്കരയിലേക്ക് കൊണ്ട് പോയി പൂജ സാധനങ്ങള്‍ കൊണ്ടു വരുന്നത് വരെ കണ്ണടച്ച് ധ്യാനിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം കയ്യില്‍ കരുതിയ കത്തിയെടുത്ത് ലക്ഷമണ്‍ ദീപകിന്റെ കഴുത്തിന് മുറിവേല്‍പ്പിക്കുകയായിരുന്നു.മുറിവില്‍ നിന്നും ചോര വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു.
പൂജ ചെയ്യുന്നതിനിടെ ഭര്‍ത്താവിനോട് യുവതി കണ്ണടച്ച് ധ്യാനിക്കാന്‍ പറഞ്ഞു; ഈ സമയം കാമുകന്‍ യുവാവിനെ കൊലപ്പെടുത്തി
Tags: husband murder