കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന സൗജിത്തിന്റെ മൊഴി പോലീസിനെപ്പോലും ഞെട്ടിക്കുന്നത്

മലപ്പുറം: യുവാവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിലായ സംഭവത്തില്‍ പുറത്തു വരുന്നത് െഞട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ബഷീര്‍ മരവടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. ഉറക്കത്തില്‍ അച്ഛന്റെ രക്തം മുഖത്ത് വീണ് ഞെട്ടിയുണര്‍ന്ന കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ടത് അമ്മ. തുടര്‍ന്ന് തിരിച്ചുവന്ന് കഴുത്തറുത്തു ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. താനൂര്‍ തെയ്യാല ഓമച്ചപ്പുഴയിലെ വാടകക്വാര്‍ട്ടേഴ്സില്‍ പൗറകത്ത് സവാദി(40)നെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിനെയും കമുകന്റെ സുഹൃത്ത് സൂഫിയെയുമാണു താനൂര്‍ സി.ഐ: എം.ഐ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സൗജത്തിന്റെ കാമുകന്‍ ബഷീറിനായിുള്ള അേന്വഷണം പുരോഗമിക്കുകയാണ്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നു സൗജത്ത് മൊഴി നല്‍കി. വ്യാഴാഴ്ച അര്‍ധരാത്രിക്കും പുലര്‍ച്ചെ ഒന്നരയ്ക്കുമിടയിലായിരുന്നു കൊല. വൈദ്യുതി പോയതിനാല്‍ ഗ്രില്ലുള്ള വരാന്തയിലായിരുന്നു മൂത്ത കുട്ടിക്കൊപ്പം മത്സ്യത്തൊഴിലാളിയായിരുന്ന സവാദ് ഉറങ്ങിയിരുന്നത്. രണ്ടു ദിവസത്തെ അവധിയെടുത്തു ഗള്‍ഫില്‍നിന്നെത്തിയ കാമുകനായി പുറകുവശത്തെ വാതില്‍ യുവതി തുറന്നുകൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു ബഷീര്‍ മരവടി കൊണ്ട് സവാദിന്റെ തലയടിച്ച് തകര്‍ത്തു. രക്തം ചീറ്റയപ്പോള്‍ കുട്ടി ഉണര്‍ന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം സൗജത്ത് കത്തിയെടുത്ത് ഭര്‍ത്താവിന്റെ കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടലുണ്ടായി. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം. അടുക്കള വാതില്‍ തുറന്നു കിടന്നതും കറുത്തഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴിയാണ് വഴിത്തിരിവായത്.

ഭാര്യയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗള്‍ഫിലുള്ള ബഷീര്‍ കൊലനടത്താനായി നാട്ടിലെത്തിയ വിവരം വീട്ടുകാര്‍പോലും അറിഞ്ഞില്ല. രണ്ടു ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ തെയാലയിലെ സവാദിന്റെ വീട്ടിലെത്തിച്ചതു സുഹൃത്ത് സൂഫിയാനാണ്. രക്തംപുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഇയാളാണ്. കാസര്‍കോട്ടുവച്ചാണ് സൂഫി താനൂര്‍ പോലീസിന്റെ പിടിയിലായത്.

ബഷീര്‍ വിദേശത്തേക്കു തിരിച്ചുപോയോയെന്നു വ്യക്തമല്ല. ബഷീറും സൗജത്തും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാന്‍ ആഗ്രഹിച്ചിരുന്നു. മത്സ്യബന്ധത്തിനു കടലില്‍ പോകുമ്പോള്‍ കാമുകനൊപ്പം ഭാര്യ ചുറ്റിക്കറങ്ങാന്‍ പോകുന്നത് സവാദ് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണു വിവരം.

Top