മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ നിന്നും പാണക്കാട് ഹൈദരലി തങ്ങള്‍ പിന്‍മാറി

കോഴിക്കോട്: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഷാര്‍ജയില്‍ നടക്കുന്ന താര നിശ ലീഗിനുള്ളില്‍ തന്നെ കാലാപത്തിനിടയാക്കുന്നു. താര നിശയില്‍ പങ്കെടുക്കാനും ചലച്ചിത്രതാരം മമ്മുട്ടിയ്ക്ക് അവാര്‍ഡ് നല്‍കാനും ലീഗ് അധ്യക്ഷന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാദം കൊഴത്തതോടെ പാണക്കാട് ഹൈദരലി തങ്ങള്‍ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരലി തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നടന്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നല്‍കുന്ന പരിപാടിയില്‍ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറയുന്ന ഹൈദരലി തങ്ങളുടെതന്നെ വിഡിയോ ക്ളിപ് പ്രചാരണങ്ങള്‍ക്ക് സംഘാടകര്‍ ഉപയോഗിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, താരനിശയില്‍ ഹൈദരലി തങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ കെ.എം.സി.സിയിലും സമസ്തയിലും മുസ്ലിം ലീഗിലും പ്രതിഷേധമുയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

സമസ്തയുടെ ഭാരവാഹിത്വം ഉപേക്ഷിച്ചല്ലാതെ തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യവും ചില പ്രവര്‍ത്തകര്‍ ഉയര്‍ത്തി. നാടെങ്ങും നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ താരനിശ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഒരുവി
ഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്.

പക്ഷേ ഇതില്‍ കഴമ്പില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. താരനിശയില്‍ അശ്ളീലമോ സഭ്യേതരമോ ആയ ഒരുകാര്യവും ഉള്‍ക്കൊള്ളിച്ചിട്ടില്ല.പരിപാടി നടക്കുന്നത് നബിദിനാഘോഷത്തിന്റെ ഭാഗവുമല്ല. പിന്നെന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനയായ കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ മുമ്പും ഗള്‍ഫില്‍ താരനിശ സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖരായ ലീഗ് നേതാക്കള്‍ അതില്‍ പങ്കെടുത്തിട്ടുമുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു വികാരം ഇപ്പോള്‍ എങ്ങനെയുണ്ടായി എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇത് സംബന്ധിച്ച് പ്രവാസി ലോകത്ത് സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുകയാണ്.

Top