ബിപ്പ് ശബ്ദം കേട്ടതോടെ അടിവസ്ത്രം മാറ്റണമെന്ന് നിര്‍ബന്ധിച്ചു; പരസ്യമായി അടിവസ്ത്രം ഊരിപ്പിച്ചു: വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളോട് അധികൃതര്‍കാണിച്ച ക്രൂരത വിവരിച്ച് വിദ്യാര്‍ത്ഥിനി.’കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ സെന്ററില്‍ പരീക്ഷയ്ക്കു പോകുമ്പോള്‍ അമ്മയും സഹോദരനും എനിക്കൊപ്പമുണ്ടായിരുന്നു. ഹാളിനു പുറത്തെ താല്‍ക്കാലിക ടെന്റിലായിരുന്നു ദേഹപരിശോധന. നാലു സ്ത്രീകളായിരുന്നു പരിശോധകര്‍. ചുരിദാറിനൊപ്പമുള്ള കറുത്ത പാന്റ്സ് ധരിച്ചു ഹാളില്‍ കയറാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ മറ്റൊരു പാന്റ്സ് വാങ്ങാന്‍ ഞങ്ങള്‍ തുണിക്കട അന്വേഷിച്ചിറങ്ങി. ഞായര്‍ അവധിയായതിനാല്‍ രണ്ടര കിലോമീറ്റര്‍ ദൂരം ഓട്ടോറിക്ഷയില്‍ പോയാണു പുതിയ പാന്റ്സ് വാങ്ങി ധരിച്ചത്.

വീണ്ടും സ്‌കൂളിലെത്തി. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ശരീരം പരിശോധിക്കുന്നതിനിടെ ബീപ് ശബ്ദം. എന്താണ് ഉള്ളിലെന്ന് അവര്‍ ചോദിച്ചു. ചുരിദാറിനുള്ളില്‍ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് വസ്തുക്കളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഒന്നുമില്ലെന്നും ബ്രായുടെ വശങ്ങളിലുള്ള ഹുക്ക് ലോഹമായതു കൊണ്ടാകാം ശബ്ദം കേട്ടതെന്നും ഞാന്‍ പറഞ്ഞു. ഹുക്ക് കാണിച്ചെങ്കിലും വിശ്വാസം വന്നില്ല. ബ്രാ അഴിച്ചു പുറത്തുവച്ചശേഷം മാത്രമേ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഊരി മാറ്റിക്കൊള്ളാം എന്നു പറഞ്ഞെങ്കിലും പുറത്തെവിടെയെങ്കിലും പോയി മാറ്റിയിട്ടു വരൂ എന്നായിരുന്നു മറുപടി. പരീക്ഷ തുടങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഞാന്‍ അവരുടെ മുന്നില്‍ വച്ചുതന്നെ ബ്രാ അഴിച്ച് അമ്മയെ ഏല്‍പിച്ചു. മറ്റു പരീക്ഷാര്‍ഥികളും അവിടെയുണ്ടായിരുന്നു. ഇതിനു ശേഷമാണ് എന്നെ സ്‌കൂളിലേക്കു കയറ്റിയത്.
ഞാന്‍ തീര്‍ത്തും പതറിപ്പോയി. എന്താണു നടക്കുന്നതെന്നു പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പരീക്ഷ തുടങ്ങിയപ്പോള്‍ മനസ്സ് ശാന്തമാകാത്തതിനാല്‍ ആദ്യത്തെ അര മണിക്കൂര്‍ തീര്‍ത്തും നഷ്ടമായി. ബയോളജിയിലെ ചോദ്യങ്ങള്‍ക്കു മാത്രമാണ് ഉത്തരമെഴുതാന്‍ കഴിഞ്ഞത്. അത്രയ്ക്കായിരുന്നു സമ്മര്‍ദം.

Top