ദില്ലി: ബ്രിട്ടനില്‍ നിന്ന് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് എത്തണമെന്ന വിജയ് മല്യയുടെ മറുപടി കേട്ട് ഇന്ത്യ ഒന്നടങ്കം ഞെട്ടി. ഉടനെ ബ്രിട്ടനില്‍ നിന്ന് വരാന്‍ ഉദ്ദേശമില്ലെന്നാണ് വിജയ് മല്യ പറഞ്ഞിരിക്കുന്നത്. രാജ്യം വിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളെ കബിളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യ എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു.
മല്യയെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് ഔദ്യോഗികമായി കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചാല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ലെന്ന് വിജയ് മല്യ വെല്ലുവിളിച്ചിരിക്കുകയാണ്. വായ്പ തിരിച്ചടയ്ക്കുന്ന വിഷയത്തില്‍ ബാങ്കുകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ബാങ്കുകളുമായി ന്യായമായ ഒത്തുതീര്‍പ്പ് ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതും ബാങ്കുകള്‍ക്ക് ന്യായമായതുമായ തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക വായ്പയും കുടിശ്ശികയും ഉള്‍പ്പെട 9,000 കോടിരൂപയാണ് മല്യ നല്‍കാനുള്ളത്. ഇതില്‍ ആറായിരം കോടിയോളം തിരിച്ചടയ്ക്കാമെന്ന് മല്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഈ വാഗ്ദനം തള്ളിയിരിക്കുകയാണ്.
ബാങ്കുകള്‍ക്കുള്ള ഭീമമായ കടം നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. അതേസമയം മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കുന്നതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചു. മല്യയ്ക്കെതിരായ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രണ്ട് ദിവസം മുന്‍പ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.