ബീജിങ്: ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടത്തിന്റെ വീഡിയോ വൈറലായി. ചൈനയിലാണ് സംഭവം. ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു യുവതിയ്‌ക്കൊപ്പം പുതിയ ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു യുവാവ്. ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചതോടെയാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൈനയില്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നവര്‍ ഫോണിന്റെ ഒറിജല്‍ മാറ്റി നിലവാരമില്ലാത്ത ബാറ്ററി ഇട്ടുനല്‍കുക പതിവാണ്. അതുകൊണ്ട് ബാറ്ററി നന്നായി പരിശോധിച്ച ശേഷം മാത്രമേ ആളുകള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാറുള്ളൂ. അതേസമയം ആപ്പിള്‍ ഐഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് പതിവായിരിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ ആഴ്ച സൂറിച്ചിലെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.
ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന് സംഭവിച്ചത്; വീഡിയോ പുറത്ത്
Tags: i phone