റാഞ്ചി:നുഴഞ്ഞുകയറ്റക്കാരോട് രാഹുല്‍ ഗാന്ധിക്ക് അത്രക്ക് സ്‌നേഹമുണ്ടെങ്കില്‍ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്പ സിംഗ്.പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാഗത്ത് എത്തി.
നുണ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പൗരത്വ നിയമത്തെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ നേരത്തെ സംസാരിച്ചിരുന്നതായും എന്നാല്‍ പ്രീണന രാഷ്ട്രീയം കാരണമാണ് അത് മുന്നോട്ട് പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസിനും ടുക്‌ഡേ ടുക്‌ഡേ സംഘത്തിനും മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തില്‍ എതിര്‍പ്പുള്ളൂ. എന്നാല്‍ പാകിസ്താനിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ഇന്ത്യയിലെ പൗരന്‍മാരാണെന്നും അവര്‍ ഇവിടേക്ക് മടങ്ങിയെത്തിയാല്‍ അതേ മാന്യതയോടെ പെരുമാറണമെന്നും ഗാന്ധിജി പറഞ്ഞിരുന്നതായും ഗിരിരാജ് സിംഗ് വ്യക്തമാക്കി.
Tags: bjp against rahul gandhi, He Can Take Them To Italy, Minister, Rahul Gandhi Loves Infiltrators