കിടപ്പറയില്‍ യുവതിയോടൊപ്പം അടിവസ്ത്രമണിഞ്ഞ് മന്ത്രി; വീഡിയോ വൈറല്‍

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിയും യുവതിയും തമ്മിലുള്ള വീഡിയോ പുറത്തായതോടെ മന്ത്രിസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാന്‍ ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദും യുവതിയുമായുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതെ തുടര്‍ന്ന് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിഷേധമായ ബി ജെ പി. അടിവസ്ത്രം അണിഞ്ഞുള്ള മന്ത്രിയുടെ വീഡിയോയാണ് പുറത്തായിരിക്കുന്നത്. മന്ത്രി സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്. മന്ത്രിയും സ്ത്രീയും അടിവസ്ത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ സംഭാഷണം എന്താണെന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല. സംഭവത്തില്‍ ഇതുവരെ മന്ത്രി പ്രതികരിച്ചിട്ടില്ല.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മന്ത്രിയെ പിരിച്ചുവിടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. അശോക് ഗെലോട്ട് ജി, ഇതാദ്യമായല്ല നിങ്ങളുടെ മന്ത്രി ഒരു സ്ത്രീയോടൊപ്പം നില്‍ക്കുന്ന ആക്ഷേപകരമായ വീഡിയോ വൈറലാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രി സാലിഹ് മുഹമ്മദിനെ പിരിച്ചുവിടുമോ അതോ വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹം കാരണം ഒഴിവാക്കുമോ എന്ന് ബി ജെ പി ചോദിച്ചു. അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാണ്. എവിടെ നിന്നുള്ള വീഡിയോയാണിതെന്ന് വ്യക്തമല്ല. ഇതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല. എന്തായാലും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇത് വലിയൊരു തലവേദനയാണ് സൃഷ്ടിച്ചത്.

Top