സമകാലിക യാഥാർത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകൾ

സമകാലിക കേരളീയകാഴ്ചകളുടെ പരിച്ഛേദമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ പന്ത്രണ്ടു മലയാള ചിത്രങ്ങൾ.ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച,സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ,ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷതേടി ഹിമാചൽപ്രദേശിലേക്കു കുടിയേറിയ കുടുംബം അനുഭവിക്കുന്ന വിവേചനം പ്രമേയമാക്കിയ ചിത്രമാണ് ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ.ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്,ഷാങ് ഹായ് ചലച്ചിത്ര മേളയിലെ വിവിധപുരസ്കാരങ്ങൾ എന്നിവ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്യാമപ്രസാദിന് 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ഒരു ഞായറാഴ്ച.ഒരേ നഗരത്തിലുള്ള നാലു പേരുടെ ഒരു ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.വിശപ്പിനോടും ദാരിദ്ര്യത്തിനോടും കെഞ്ചിറ എന്ന പണിയ പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് മനോജ് കാനയുടെ കെഞ്ചിറ എന്ന ചിത്രം .

വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ ചിത്രീകരിക്കുന്ന പ്രിയനന്ദന്റെ സൈലെൻസർ ജയരാജിന്റെ രൗദ്രം,ആഷിക് അബുവിന്റെ വൈറസ്,സദാചാര പോലീസിങ്ങിന് വിധേയാകുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ഇഷ്‌ക്,കാമുകന്റെ ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഉയരെ,ഖാലിദ് റഹ്മാന്റെ ഉണ്ട ,മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്,സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

കാൽപ്പന്ത് മാന്ത്രികന്റെ ജീവിതത്തിന് സിനിമയിലും കിക്കോഫ്

ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡിൽ ഭാവപൂർണിമ.മറഡോണയുടെ ജീവിതത്തിലെ യാഥാർഥ മുഹൂർത്തങ്ങളും ഫുട്ബോൾ മത്സര നിമിഷങ്ങളും ഉൾപ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.സ്‌പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഫുട്ബോൾ ക്ലബ്ബായ ബാർസലോണയിൽ നിന്ന് നാപോളിയിലേക്കു മറഡോണ നടത്തിയ കൂടുമാറ്റവും യുവേഫാ കപ്പ് വിജയവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .2019 ലെ കാൻ ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു

Top